ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

ജാഗ്രതയോടെ രോഗത്തെ പ്രതിരോധിക്കേണ്ട സമയമാണിത്. രോഗത്തെ ഭയത്തോടെ അല്ല ജാഗ്രതയോടെ പ്രതിരോധിക്കുക. രോഗം വന്നിട്ട് ചികിത്സിക്കുന്നതിൽ അല്ല സ്വാഭാവികമായ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലാണ് കാര്യം. രോഗപ്രതിരോധത്തിൽ ഏറ്റവും ചെലവുകുറഞ്ഞ മാർഗ്ഗമാണ് പ്രതിരോധ വാക്സിനുകൾ. നവജാത ശിശുക്കളുടെ മരണനിരക്ക് കുറച്ചുകൊണ്ടു വരണമെങ്കിൽ എല്ലാ കുട്ടികൾക്കും പ്രതിരോധ വാക്സിൻ നൽകേണ്ടതുണ്ട്.

രോഗത്തെ പ്രതിരോധിക്കണമെങ്കിൽ ശുചിത്വം പ്രധാനമാണ്. രോഗാണുക്കളെ പ്രതിരോധിക്കമെങ്കിൽ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം. ഇത് രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

പരിസരം പരിസരശുചിത്വം രോഗവ്യാപനം തടയാൻ സഹായിക്കും. സമൂഹത്തിൽ നിന്നും രോഗകാരണമായ അണുക്കളെ പൂർണമായും നീക്കം ചെയ്യുന്നതിനുള്ള സമൂഹ പ്രതിരോധം വളർത്തിയെടുക്കണം.

രോഗമുള്ളവരുമായി അടുത്ത് ഇടപഴകരുത്. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം.

രോഗപ്രതിരോധത്തിന് വ്യായാമം അത്യാവശ്യമാണ്. വ്യായാമം കുട്ടികളുടെ പ്രതിരോധശേഷിയും ബുദ്ധിയും വർദ്ധിപ്പിക്കും. ഇപ്പോൾ പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം കൂടിവരുന്നു. ഇത് പ്രതിരോധശേഷി ഇല്ലാതാക്കാൻ സാധ്യതകൂടുതലാണ്. വ്യായാമമില്ലാതെ ജോലികൾ പ്രമേഹം, ബി.പി തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ വിളിച്ചുവരുത്തുന്നു. ഇതിനുള്ള പ്രതിരോധവും അത്യാവശ്യമാണ്. ഭക്ഷണശൈലിയിൽ മാറ്റമാണ് നമ്മളെ പല രോഗങ്ങളിലേക്കും നയിക്കുന്നത്. വെള്ളയരി ഭക്ഷിക്കുന്നവർക്ക് പ്രമേഹം പിടിപെടാൻ സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഭക്ഷണശൈലി മാറ്റിയാൽ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാം.

സാധാരണ വൈറൽ പനി മുതൽ ക്ഷയ രോഗം വരെ പകരാൻ അനുകൂലമായ സാഹചര്യമാണ് ആൾ കൂടിയ സ്ഥലങ്ങൾ. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ മുൻകരുതലുകൾ എടുക്കണം, പ്രത്യേകിച്ച് പകർച്ചവ്യാധികൾ കത്തിപ്പടരുന്ന സമയങ്ങളിൽ. കൊച്ചു കുട്ടികളും മുതിർന്നവരും ഇത്തരം സ്ഥലങ്ങളിലേക്കുള്ള യാത്രകൾ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക.

പകർച്ചവ്യാധികൾ കത്തി പടരുന്ന സാഹചര്യത്തിൽ സ്വയം ചികിത്സ ഒഴിവാക്കുക, ഇത് ചെയ്യുന്നതുവഴി രണ്ടു പ്രശ്നങ്ങളാണുള്ളത്. ഒന്ന് രോഗലക്ഷണങ്ങൾ അവ്യക്തമാകുന്നതിനെ തുടർന്ന് ശരിയായ രോഗനിർണ്ണയം തടസപ്പെട്ടേക്കാം. ശരിയായ ചികിത്സ വൈകുന്നത് രോഗ സങ്കീർണതകൾക്കിടയാക്കാം. മറ്റൊന്ന് കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങളാണ്. ശുചിത്വം രോഗപ്രതിരോധത്തിന് സഹായിക്കുന്നു.

അഞ്ജലി എച്ച് പെരേര
8 B ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം