ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/പരിസ്ഥിതി: നമ്മുടെ ഉത്തരവാദിത്വം
പരിസ്ഥിതി: നമ്മുടെ ഉത്തരവാദിത്വം
മനുഷ്യനും ജന്തുലോകവും സസ്യജാലങ്ങളും ചേർന്നതാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിയുമായുള്ള ഈ പരസ്പരബന്ധം ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പരിസ്ഥിതിയുടെ സന്ദുലനാവസ്ഥയും മനോഹാരിതയും മനുഷ്യൻ അവൻറെ സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണം മനുഷ്യൻ മറക്കുന്നതാണ് പരിസ്ഥിതി മലിനീകരണം തുടർന്നുണ്ടാകുന്ന പ്രതിസന്ധികൾക്കും കാരണം. പരിസ്ഥിതി ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങൾ വായുമലിനീകരണം, ജലം മണ്ണ്, എന്നിവയുടെ മലിനീകരണം, ആഗോളതാപനം മുതലായവയാണ്. അന്തരീക്ഷവായുവിൽ ഏറ്റവും ചെറിയ തോതിൽ മാത്രം നിൽക്കേണ്ട കാർബൺഡയോക്സൈഡ് ഇന്ന് കൂടിയ അളവിലേക്ക് മാറുന്നത് ആഗോളതാപനത്തിന് വഴിയൊരുക്കുന്നു. ആർഭാടത്തിനും സുഖസൗകര്യങ്ങൾ ക്കുമായി മനുഷ്യൻ എണ്ണത്തിൽ കൂടുതൽ വാഹനങ്ങളും യന്ത്രങ്ങളും ഉപയോഗിക്കുന്നതാണ് ഇതിലെ പ്രധാന കാരണം. അമിതമായ വാഹനങ്ങളുടെ ഉപയോഗം മൂലം വായുമലിനീകരണതോടൊപ്പം ശബ്ദമലിനീകരണവും കൂടിവരുന്നു. റഫ്രിജറേറ്റർ ഉപയോഗം അന്തരീക്ഷത്തിലേക്ക് ക്ലോറോ ഫ്ലൂറോ കാർബൺ പുറത്തു തള്ളാൻ കാരണമാകുന്നു. അമിതമായ ഈ പ്രവർത്തനം അന്തരീക്ഷത്തിന് സംരക്ഷണ വലയമായ ഓസോൺ പാളിയിൽ സുഷിരങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. തൽഫലമായി അൾട്രാവയലറ്റ് രശ്മികൾ അന്തരീക്ഷത്തിൽ കടക്കുകയും മനുഷ്യനും മൃഗങ്ങൾക്കും ഒരു പോലെ ദൂഷ്യഫലങ്ങൾക്കു കാരണമാകുന്നു. ഉദാഹരണം സ്കിൻ കാൻസർ. അൾട്രാവയലറ്റ് രശ്മികളുടെ പ്രപേരണം ആഗോളതാപനത്തിനും വഴിയൊരുക്കുന്നു. പരിസ്ഥിതി നേരിടുന്ന മറ്റൊരു വിപത്താണ് ജലമലിനീകരണം. ജൈവമാലിന്യങ്ങൾ, ആശുപത്രികൾ, വ്യവസായസ്ഥാപനങ്ങൾ. ഫാക്ടറികൾ എന്നിവയിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളും രാസവസ്തുക്കളും ജലസ്രോതസ്സുകളുടെ സന്തുലനാവസ്ഥയെ തീവ്രമായി ബാധിക്കുന്നു ഈ അവസ്ഥ ജലജീവികളേയും നദീജന്യസസ്യങ്ങളുടെയും നിലനിൽപ്പിന് വെല്ലുവിളിയാകുന്നു. ജലക്ഷാമത്തിനും കാരണമാകുന്നു. ജൈവസംസ്കരണം പ്രാവർത്തികമാക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ അമിതമായ ഉപയോഗം മണ്ണിൻറെ മലിനീകരണത്തിന് വഴിവയ്ക്കുന്നു. കൃഷിക്കു വേണ്ടി ഉപയോഗിക്കുന്ന രാസവസ്തുക്കളും കീടനാശിനികളുമാണ് മറ്റൊരു കാരണം. ഇവയ്ക്ക് പകരം പൂർണമായ ജൈവമാലിന്യങ്ങളും മണ്ണിരകംമ്പോസ്റ്റുകളും ഉപയോഗപ്പെടുത്തുന്നത് ഈ അവസ്ഥയ്ക്ക് ഏറെക്കുറെ ആശ്വാസം നൽകുന്നു. നഗരവൽക്കരണവും വൻകിട സ്ഥാപനങ്ങളുടെയും കടന്നുകയറ്റവും ഭൂമിയിലെ വലിയ പങ്ക് വനങ്ങളുടെയും നശീകരണത്തിന് കാരണമാകുന്നു. അടുത്തിടെയുണ്ടായ ആമസോൺ കാടിൻറെ പിടുത്തവും വനനശീകരണത്തിന് വായു മലിനീകരണത്തിനു വഴിവെച്ചിരുന്നു. പക്ഷിമൃഗാദികളുടെ നിലനിൽപ്പ് ഈ വിപത്ത് വഴി ആശങ്കയിലാണ്. മനുഷ്യൻറെ സ്വാർത്ഥ പ്രവർത്തനങ്ങളാണ് മേൽപ്പറഞ്ഞ വിപത്തുകളുടെ അടിസ്ഥാനം. എന്നാൽ മനുഷ്യനാൽ തന്നെ ഒരു പരിധിവരെ ഇതിനെ മാറ്റാനും സാധിക്കും. മാലിന്യം ജലത്തിലേക്കും മണ്ണിലേക്കും പുറംതള്ളുന്നത് കുറച്ചും മാലിന്യ നശീകരണത്തിന് കൃത്യമായ ക്രമീകരണങ്ങൾ നടത്തുന്നതു വഴിയും ജലം, മണ്ണ് എന്നിവയുടെ മലിനീകരണം കുറയ്ക്കാൻ സാധിക്കും. വൃക്ഷതൈകൾ നടുന്നതിലൂടെ വനസംരക്ഷണവും വായുസംരക്ഷണവും സാധ്യമാക്കുന്നു. വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും ക്രമാതീതമായ ഉപയോഗം വഴി വായു ശബ്ദമലിനീകരണം കുറയ്ക്കാം. നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യൻറെയും കടമയാണ്. എന്തെന്നാൽ ഈ പ്രകൃതി മനുഷ്യനെ പോലെ തന്നെ പക്ഷിമൃഗാദികൾക്കും വൃക്ഷലതാദികൾക്കും ഒരേപോലെ അവകാശപ്പെട്ടതാണ്. സകല ജന്തുജാലങ്ങൾക്കും ആവാസ യോഗ്യമായ പരിസ്ഥിതി സംരക്ഷിക്കുന്നതിലൂടെ പ്രകൃതിയുടെ ജീവരേഖയും സംരക്ഷിക്കപ്പെടുന്നു. ആയതിനാൽ പരിസ്ഥിതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്തമാണെന്ന് മറക്കാതിരിക്കുക.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം