ജ്ഞാനോദയം യു.പി.എസ് ചിറ്റണ്ട/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം ചിറ്റണ്ട

ഗ്രാമവാസികളുടെ വിശുദ്ധഭുമിയാണ് ചിറ്റണ്ട .കളങ്കമില്ലാതെ ചിരിക്കുന്ന ഒരു കൂട്ടം ജനങ്ങൾ ഐക്യത്തോടെ താമസിക്കുന്ന ഒരു കൊചുനാട് . നാലുഭാഗവും നീല മേലാപ്പു കെട്ടിയ അനന്തചക്രവാളം .മേഘങ്ങൾക്കു എത്തിപിടിക്കാൻ കഴിയാത്ത അഗാത നീലിമ ; കണ്ണെത്താത്ത സൗന്ദര്യ സരസിന്നു കരിങ്കൽ പടവൂകൾ തീർത്ത മലനിരകൾ .ചുറ്റും പച്ച പരവതാനി വിരിച്ചുനിൽക്കുന്ന പാടങ്ങൾ .ചിറ്റണ്ട കാർത്ത്യായനീക്ഷേത്രം ,ശങ്കരമംഗലം ശിവക്ഷേത്രം, ചെറുചക്കിച്ചോല,രാജ്യത്തെ ആദ്യത്തെ ആനചികിത്സാ ഗവേഷണ പരിപാലന കേന്ദ്രം ഇങ്ങനെ നിരവധി  കാഴ്ച്ചകൾ.പ്രക്രതി മനോഹാരിതയാൽ അനുഗ്രഹീതമായൊരു സുന്ദര ഗ്രാമം .

ചിത്രശാല