ജെ എം എച്ച് എസ് കോടുകുളഞ്ഞി/അക്ഷരവൃക്ഷം/പൊയ്പോയ സന്തോഷം
(ജോൺ മെമ്മോറിയൽ ഹൈസ്കൂൾ, കോടുകുളഞ്ഞി/അക്ഷരവൃക്ഷം/പൊയ്പോയ സന്തോഷം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൊയ്പോയ സന്തോഷം
പരീക്ഷ ഇനിയും രണ്ടു ദിവസം കൂടിയേ ഉളളല്ലോ എന്നോർത്ത് അനു വളരെ സന്തോഷിച്ചു. പരീക്ഷ കഴിഞ്ഞ് വീട്ടുകാർക്കൊപ്പം വിനോദസ്ഥലങ്ങളിൽ പോകാമല്ലോ എന്നായിരുന്നു അവളുടെ സന്തോഷത്തിന് കാരണം. പരീക്ഷ ഒക്കെ നന്നായി എഴുതിയാൽ അവധിക്കാലം ടൂറിന് പോകാമെന്ന് അവളുടെ അച്ഛൻ ഉറപ്പുനൽകിയിരുന്നു .എന്നാൽ കൊറോണ എന്ന ഭീകരന്റെ വരവോടെ എല്ലാം തകിടം മറിഞ്ഞു .പരീക്ഷ കഴിഞ്ഞില്ല അവളുടെ കുഞ്ഞു മനസ്സ് വളരെ വേദനിച്ചു .സ്കൂൾ അടച്ചു കൂട്ടുകാരെ കാണാനില്ല തന്റെ നാട്ടിലോട്ടു പോലും ഇറങ്ങാൻ പറ്റാത്ത അവസ്ഥ. വെക്കേഷൻ കാലം ഒന്നും ചെയ്യാൻ കഴിയാതെ അവൾ ഏറെ വിഷമിച്ചു. എന്നാൽ അനുവിന്റെ മാതാപിതാക്കൾ അവളോട് കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി. കാര്യങ്ങൾ എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവളുടെ മനസ്സിൽ അതുവരെ ഉണ്ടായിരുന്ന വേദനകൾ തെല്ലൊന്നു മാഞ്ഞു. ആർക്കും ഒരാപത്തും വരല്ലേ എന്ന് അവൾ പ്രാർത്ഥിച്ചു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ