ജെ ബി എസ്,കണയന്നൂർ/അക്ഷരവൃക്ഷം/പ്രത്യാശ
പ്രത്യാശ
ഒന്നും എപ്പോഴും ഒരുപോലെയാകില്ല.കാലം മാറിക്കൊണ്ടിരിക്കുന്നു. എന്റെ അപ്പൂപ്പന്റെ മരണം, കൊറോണ എന്ന മഹാമാരി പടർന്നുപിടിച്ചത് എല്ലാം അപ്രതീക്ഷിതമായിരുന്നു.രണ്ടും എന്നെ ഒത്തിരി സങ്കടപ്പെടുത്തി.മരണം, മഹാമാരിയുടെ കടന്നുവരവ് ഇവ മനുഷ്യന്റെ കൈപ്പിടിയിലൊതുങ്ങുന്നതല്ലെന്ന് ഞാൻ മനസ്സിലാക്കി. മനുഷ്യൻ പ്രകൃതിയെ എത്രമാത്രം ചൂഷണം ചെയ്യുന്നു.ആർത്തി മൂത്ത മനുഷ്യന്റെ പ്രവർത്തനങ്ങൾ മണ്ണ് വെള്ളം, വായു എന്നിവ മലിനമാക്കി.പക്ഷേ കൊറോണയെന്ന മഹാമാരി മനുഷ്യനെ വീട്ടിലിരുത്തി പ്രകൃതിയെ ശുദ്ധമാക്കി. മനുഷ്യൻ പ്രകൃതിയെ കീഴ്പ്പ്പെടുത്തുകയല്ല , സ്നേഹിച്ച് പരിപാലിക്കുകയാണ് വേണ്ടത്. ഈ മഹാമാരിക്കിടയിലാണ് നമ്മുടെ പ്രീയപ്പെട്ട വിഷു എത്തിയത്.നമ്മുടെ സങ്കടങ്ങൾക്കിടയിൽ ആഘോഷങ്ങളില്ലാത്ത വിഷു. പക്ഷേ, ഇരുൾ നീക്കി വെളിച്ചത്തിന്റെയും പച്ചപ്പിന്റെയും നന്മയുടെയും, സന്തോഷത്തിന്റെയും ലോകത്തിലേക്ക്, പ്രകൃതിയെ ഇഷ്ട സഖിയാക്കുന്ന ലോകത്തിലേക്ക് ഈ വിഷുനമ്മെ നയിക്കട്ടെ എന്ന് ഞാൻ പ്രത്യാശിക്കുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം