ജെ എം എച്ച് എസ് കോടുകുളഞ്ഞി/പ്രവർത്തനങ്ങൾ/2024-25
2024-25 പ്രവർത്തനങ്ങൾ
2022-25 batch പ്രവർത്തനങ്ങൾ
10 ക്ലാസ്സിൽ പഠിക്കുന്ന 18 കുട്ടികൾക്ക് അനിമേഷൻ , പ്രോഗ്രാമിംഗ്, ഗ്രാഫിക് ഡിസൈനിങ്, ഡോക്യുമെന്റേഷൻ, 2024 മാഗസിൻ 'memories' എന്നിവയുടെ പ്രവർത്തനങ്ങൾ നടത്തി. 2024 ലെ ഉപജില്ലാ കലോത്സവം ഷൂട്ട് ചെയ്യാനും എഡിറ്റ് ചെയ്യാനും എല്ലാ കുട്ടികളും പങ്കെടുക്കുകയും ചെയ്തു. അവസാനഘട്ട മൂല്യനിർണയത്തിന്റെ ഭാഗമായി കുട്ടികൾ വ്യക്തിഗത അസൈൻമെന്റും ഗ്രൂപ്പ് അസൈൻമെൻറ് എന്നിവ പൂർത്തീകരിക്കുകയും ചെയ്തു.
2023-26 batch പ്രവർത്തനങ്ങൾ
9-ആം ക്ലാസിൽ പഠിക്കുന്ന 20 കുട്ടികൾക്ക് ഹൈടെക് ഉപകരണ സജ്ജീകരണം, ആനിമേഷൻ, ഗ്രാഫിക്സ്, മലയാളം ടൈപ്പിംഗ്, ഡോക്യുമെന്റേഷൻ, ബ്ലോക്ക് പ്രോഗ്രാമിംഗ്, സ്ക്രാച്ച് പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നിവയിൽ പരിശീലനം നൽകി.2024 ഉപജില്ല കലോത്സവത്തിന് ഷൂട്ട് ചെയ്യാനും, എഡിറ്റിംഗ് എന്നിവ നിർവഹിക്കുകയും ചെയ്തു. 2025 IT മികവുത്സവത്തിന്റെ ഭാഗമായി റോബോട്ടിക്സ് ഫെസ്റ്റ് വേണ്ടി എല്ലാ പ്രവർത്തനങ്ങളും ചെയ്യുകയും ചെയ്തു.
2024-2027 batch പ്രവർത്തനങ്ങൾ
22 കുട്ടികളുള്ള ബാച്ചിൽ ഹൈടെക് ഉപകരണം സജ്ജീകരണം, അനിമേഷൻ ഗ്രാഫിക്സ് ബ്ലോക്ക് പ്രോഗ്രാമിംഗ് മലയാളം ടൈപ്പിംഗ് എന്നിവയിലുള്ള പരിശീലനം നൽകി. കുട്ടികൾ 2025 മികവുത്സവത്തിന്റെ ഭാഗമായി റോബോട്ടിക് ഫെസ്റ്റിലെ പങ്കെടുക്കുകയും ചെയ്യുന്നു.