ഗവ. എൽ.പി.എസ്. കുമ്മണ്ണൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
(ജെ. ബി.വി. എൽ.പി.എസ് കുമ്മണ്ണൂർ/സൗകര്യങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പ്രമാണം:38734 glps kummannoor konni garden.jpg

ജീർണാവസ്ഥയിലായിരുന്ന കെട്ടിടത്തെ ബലവത്താക്കി. കുട്ടികളുടെ പഠനത്തിന് സൗകര്യപ്രദമായ ക്ലാസ്റൂമുകളും ഉണ്ട്. കുട്ടികളുടെ ആവശ്യാനുസരണം കക്കൂസ്, മൂത്രപ്പുര എന്നിവ പഞ്ചായത്തിൻ്റെ സഹായത്തോടെ നിർമിച്ചിട്ടുണ്ട്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യാ സാധ്യതകളെല്ലാം പഠനപ്രവർത്തനത്തിനായി വിനിയോഗിക്കുന്നുണ്ട് . അതിനായി ഒരു സ്മാർട്ട് ക്ലാസ് റൂം പഞ്ചായത്തിൻ്റെ സഹായത്തോടെ നിർമിച്ചിട്ടുണ്ട്. ആധുനിക കാഴ്ച്ചപ്പാടുള്ള പൂർണമായും ശിശു കേന്ദ്രീകൃതമായ ഒരു പ്രീ പ്രൈമറി പി.റ്റി.എ. യുടെ സഹായത്തോടെ പ്രവർത്തിക്കുന്നുണ്ട് . പാചകപ്പുര ആധുനിക വത്ക്കരിച്ചിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യമായ പാത്രങ്ങൾ മെസ് ഹാൾ എന്നിവ ഉണ്ട്. ചുറ്റുമതിൽ ഭാഗികമായി നിർമിച്ചിട്ടുണ്ട്. പഞ്ചായത്തിൻ്റെ സഹായത്തോടെ ദിവസവും കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുന്നുണ്ട്. കുട്ടികൾക്ക് ഗണിതം ആസ്വാദ്യകരമാക്കുന്നതിനുവേണ്ടി ഒരു ഗണിത ലാബ്‌ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളിൽ വായനാശീലം ഉണ്ടാക്കുന്നതിനായി ക്ലാസ് റൂമുകളിൽ ലൈബ്രറി സംവിധാനം ഒരുക്കിയിട്ടുണ്ട്. ജീവിത ശൈലി രോഗങ്ങൾ വരാതിരിക്കാൻ വ്യായാമത്തിന് പ്രാധാന്യം നൽകി പഞ്ചായത്തിൻ്റെ സഹായത്തോടെ യോഗക്ലാസുകൾ നടത്തുന്നുണ്ട്. കുട്ടികൾക്ക് കുടിവെള്ളത്തിന് ആവശ്യമായ കുഴൽക്കിണർ പഞ്ചായത്തിൻ്റെ സഹായത്തോടെ നിർമിച്ചിട്ടുണ്ട്.