ഗവ. എൽ.പി.എസ്. കുമ്മണ്ണൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അരുവാപ്പുലം ഗ്രാമ പഞ്ചായത്തിൻ്റെ ഒന്നാം വാർഡിൽ പെട്ട വനപ്രദേശത്തോട് ചേർന്ന് കിടക്കുന്ന കുമ്മണ്ണൂർ എന്ന സ്ഥലത്ത് 1952ൽ നാട്ടുകാരുടെ വകയായി സ്കൂൾ ആരംഭിച്ചു. ജീവിതേശ്വര ബാപ്പുജി വിലാസം ലോവർ പ്രൈമറി സ്കൂൾ (ജെ.ബി.വി.എൽ പി സ്കൂൾ) എന്ന് ഈ സരസ്വതി ക്ഷേത്രത്തിന് പേരിട്ടു.നാട്ടിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരു കമ്മറ്റി സ്കൂൾ മാനേജ്മെൻ്റ് കൈകാര്യം ചേയ്തു വന്നു. 3 വർഷം കൂടുമ്പോഴായിരുന്നു തെരഞ്ഞെടുപ്പ്. 1980-84 വർഷങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാതെ വരികയും, 1984 മുതൽ സ്കൂളിൻ്റെ ഭരണ ചുമതല ബഹു പത്തനംതിട്ട ജില്ലാ കലക്ടറെ ഏൽപ്പിക്കുകയും ചെയ്തു. പിന്നീട് Go (MS) N 208/2004 dt 7.7.2004 ഉത്തരവു പ്രകാരം സ്കൂളും വസ്തുക്കളും ഗവൺമെൻ്റിലേക്ക് സറണ്ടർ ചെയ്യുകയുമുണ്ടായി.
ഈ പൊതുവിദ്യാലയം ഈ നാടിൻ്റെ സൗഭാഗ്യമാണ് നമ്മുടെ മതേതര ജീവിതത്തിൻ്റെ പ്രതീകമാണ്, 1 മുതൽ 5 വരെ ക്ലാസുകൾ ഉള്ള സ്കൂളാണിത് .തുടക്കത്തിൽ ഓരോ ക്ലാസും 3, 4 ഡിവിഷൻ വരെ ഉണ്ടായിരുന്ന സ്വകാര്യ അൺ എയിഡഡ് സ്കൂളുകളുടെ വർദ്ധനവ് കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറയാൻ ഇടയായി, കഴിഞ്ഞ 2, 3 വർഷം കൊണ്ട് ഈ അവസ്ഥയ്ക്ക് കാര്യമായ മാറ്റമുണ്ടാകുന്നുണ്ട് .രക്ഷകർത്താക്കളുടെ സഹായത്തോടെ പ്രീ പ്രൈമറി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ നടത്തുന്നുണ്ട് .കുട്ടികളുടെ യാത്രാ സൗകര്യം കണക്കിലെടുത്ത് വാഹനം ഉപയോഗിക്കുന്നുണ്ട്.
സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ ആവശ്യമായ ഫണ്ടുകൾ അനുവദിക്കുകയും പണികൾ നടത്തുകയും ചെയ്യുന്നുണ്ട് സ്കൂളിൻ്റെ മേൽക്കൂര ,കെട്ടിടത്തിൻ്റെ അറ്റകുറ്റപ്പണികൾ, പെയിൻ്റിംഗ്, സ്കൂളും പരിസരവും വൃത്തിയാക്കൽ, കുടിവെള്ള പദ്ധതി, ചുറ്റുമതിൽ, ( ഭാഗികം) എന്നിങ്ങനെയുള്ള പണികൾ ചെയ്യാൻ സാധിച്ചു പൂർവ്വ വിദ്യാർത്ഥികൾ, സംഘടനകൾ ഇവയുടെ സഹായത്തോടെ എല്ലാ ക്ലാസ് മുറികളിലും ഫാൻ, പ്രീ-പ്രൈമറി ക്കാവശ്യമായ കസേരകൾ എന്നിങ്ങനെയുള്ള സാധനങ്ങൾ വാങ്ങാൻ സാധിച്ചു. വനം വകുപ്പിൻ്റെ വകയായി ഒരു കമ്പ്യൂട്ടർ ലഭിച്ചു.കൂടാതെ പഞ്ചായത്തിൻ്റെ വകയായി 'സ്മാർട്ട് ക്ലാസ് റൂം ഉണ്ടാക്കി' '. പാ ഠഭാഗങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികളിലെത്തിക്കാൻ ആവശ്യമായ പ്രൊജക്ടർ, ലാപ്ടോപ്പ്, എന്നിവ സ്കൂളിലുണ്ട്.
പരിചയ സമ്പന്നരായ അധ്യാപകരുടെ പ്രവർത്തനം കൊണ്ട് കുട്ടികളുടെ പഠന നിലവാരത്തിന് പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. മേളകൾ, കായിക മത്സരങ്ങൾ., കലാമത്സരങ്ങൾ, ഇംഗ്ലീഷ് ഫെസ്റ്റ്, ഇവയിലൊക്കെ കുട്ടികളെ പങ്കെടുപ്പിക്കുന്നു '.എസ്.എസ്.ജിയിൽ നിന്നും പരിചയസമ്പന്നരായ രക്ഷകർത്താക്കൾ സ്കൂളിലെ പ്രവർത്തനങ്ങളിൽ സഹായിക്കുന്നു 'സഹകരണ മനോഭാവം ഉള്ള ഒരു പി.ടി.എ സ്കൂളിലുണ്ട്. അരുവാപ്പുലം പഞ്ചായത്തിലെ ഒന്ന്, രണ്ട്, വാർഡുകളിലെ ഗ്രാമസഭ ഇലക്ഷൻ, മറ്റു പൊതുപരിപാടികൾ ഇവയൊക്കെ നടത്തുന്ന നാട്ടിലെ ഏക പൊതു സ്ഥാപനമാണ് ഈ സ്കൂൾ
ഈ കൊറോണ മഹാമാരി വേളയിലുംഅധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധം ഗൂഗിൾ മീറ്റിലൂടെ ഊഷ്മളമായി നടക്കുന്നുണ്ട് . ഓൺലൈൻ അസംബിളി ആഴ്ചയിൽ ഒരുദിവസം നടക്കുന്നുണ്ട്'. വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ പ0ന കാര്യങ്ങൾ സുഗമമായി നടക്കുന്നു. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് അവരുടെ സർഗാത്മക കഴിവുകൾ സ്കൂൾ ഗ്രൂപ്പിൽ പങ്കുവെയ്ക്കുന്നു.പൊതു സമൂഹത്തിൻ്റെയും പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വ അധ്യാപകരുടെയും എല്ലാ വിധ സഹായ സഹകരണങ്ങളും സ്കൂളിൻ്റെ പുരോഗതിക്ക് ലഭ്യമാക്കണമെന്ന് .വിനീതമായി അഭ്യർത്ഥിച്ചു കൊണ്ട് ഈ ചരിത്രം നിങ്ങൾക്ക് മുമ്പിൽ കാഴ്ചവെയ്ക്കുന്നു.