ജെ. ആർ. സി

Schoolwiki സംരംഭത്തിൽ നിന്ന്

സ്നേഹത്തിൻ്റെയും സേവനത്തിൻ്റെയും മഹത്വം ബാല മനസ്സുകളിൽ വളർത്തിയെടുക്കേണ്ടത് ലോകത്തിൻ്റെ ക്ഷേമത്തിന് അത്യാവശ്യമാണ്‌. നാളത്തെ വാഗ്ദാനങ്ങൾ ഇന്ന് സേവനത്തിൻ്റെ പാഠങ്ങൾ ഗ്രഹിച്ചാൽ ലോകത്തെ ദുരിതമുക്കമാക്കാം എന്ന് മനസ്സിലാക്കിയ അമേരിക്കൻ റെഡ് ക്രോസ് പ്രവർത്തക ക്ലാരാബർട്ടയാണ് ജൂനിയർ റെഡ്ക്രോസിന് രൂപം നൽകിയത്.

1994 ൽ ചേമഞ്ചേരി യു.പി സ്കൂളിൽ JRC യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്. യൂണിറ്റ് ചുമതല അബ്ദുറഹിമാൻ കുട്ടി മാസ്റ്റർക്കായിരുന്നു. അദ്ദേഹം പിന്നീട് 1998 ൽ ഉപജില്ലാ കമ്മിറ്റി കൺവീനർ സ്ഥാനം ഏറ്റെടുത്തു. പിന്നീട് അദ്ദേഹം പിരിയുന്നത് വരെ 2016 വരെ ഈ സ്ഥാനത്ത് അദ്ദേഹം തന്നെ ആയിരുന്നു.JRC കേഡറ്റുകളെ സേവന തൽപ്പരരാക്കുന്നതിനും ആശയ ബോധമുള്ളവരാക്കുന്നതിനു മുള്ള നിരവധി പ്രവർത്തനങ്ങൾ കാലാകാലങ്ങളിൽ കമ്മിറ്റി ഏറ്റെടുത്ത് നടത്തിയിരുന്നു. ഇന്ന് (2021-22) സ്കൂളിൽ 30 കുട്ടികൾ അടങ്ങുന്ന ഒരു ജെ.ആർ.സി യൂണിറ്റാണ് ഉള്ളത്.കൺവീനർ നസീറ  ടീച്ചറാണ്.

"https://schoolwiki.in/index.php?title=ജെ._ആർ._സി&oldid=1572868" എന്ന താളിൽനിന്ന് ശേഖരിച്ചത്