പെയ്യുക |പെയ്യുക വേനൽ മഴയേ
നിന്നെയും കാത്തിരിപ്പൂ ഞാൻ
മണ്ണിനും
മനുഷ്യ മനസിനും
ആശ്വാസമേകാൻ പെയ്യുക നീ
എന്തേ നീ പെയ്യാത്തേ
എന്തേ നീ ഭൂമിയെ തൊടാത്തേ
നീ പെയ്യും നിമിഷം
ഭൂമിയൊരു പച്ചപ്പായ് പടരണ്ടേ
പെയ്യുക പെയ്യുക
വേനൽമഴയെ
ചൂടിൽ നിന്നാശ്വാസമേകാൻ
നീ വീണ്ടും പെയ്യുക
ഒരു ദാഹജലത്തിനായ്
വേനൽമഴയെ