ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/ലാടവുംലൂഫിനും
ലാടവും ലൂഫിനും
ലാടം എന്ന പട്ടണം ജനങ്ങൾ വലിയ കൊട്ടാരങ്ങൾ പോലെയുള്ള വീടുകൾ നിർമ്മിച്ച് താമസിക്കുന്ന ഒരു നഗരം. ഇരുവശങ്ങളിലും തിങ്ങി നിറഞ്ഞ വലയ വീടുകൾ. കെട്ടിടങ്ങൾക്ക് മുന്നിൽ അഴുക്കുചാലുകളും. അവിടെയുള്ളവരെല്ലാം സമ്പന്നരാണ്. ഭിക്ഷ എടുക്കുന്നതനോ ഭക്ഷണം കഴിക്കാത്തവരോ ആയി ആരും തന്നെ ഇല്ല. ലാടം എന്ന പട്ടണത്തിന് ഒരു ഭാഗം ശൂന്യമാണ്. അവിടെ കൃഷി ചെയ്യാൻ നല്ല കാലാവസ്ഥയാണ് .കാലങ്ങളായി ഒറ്റപ്പെട്ട തന്നെ കിടക്കുന്നു.ഒരു ദിവസം മറ്റൊരു ദേശത്ത് നിന്നും ലൂഫിൻ എന്ന ദരിദ്രനായ ഒരു മനുഷ്യൻ അവിടേയ്ക്ക് വന്നു. അയാൾ അവിടെയുള്ള മനുഷ്യരെ കണ്ട് ഞെട്ടിപ്പോയി. സ്വർണ്ണ നൂലുകൾ കൊണ്ട് ഉള്ള വസ്ത്രം. ആരും കണ്ടാൽ കൊതിക്കുന്ന തരത്തിലുള്ള ആഭരണങ്ങൾ. ഓരോ ആളുകളുടെ കയ്യിലും ധാരാളം സ്വർണനാണയങ്ങൾ .സ്വന്തമായി കൊട്ടാരംപോലുള്ള വീടുകൾ .എന്നാൽ അവർ വളരെ വൃത്തിഹീനർ ആയിരുന്നു.കാഴ്ചയിൽ ലൂഫിൻ എന്ന മനുഷ്യനെക്കാൾ കഷ്ടമായിരുന്നു അവസ്ഥ. പല്ലുകളും ശരീരവും വൃത്തിയാക്കുകയില്ല. വീടുകളും വളരെ വൃത്തിഹീനം ആയിരുന്നു. പഴകിയതും ചീഞ്ഞതുമായ ആഹാരമാണ് അവർ കഴിക്കുന്നത്. വീശുന്ന കാറ്റിന് തന്നെ ദുർഗന്ധം ആയിരുന്നു . ലൂഫിൻ ആ പട്ടണത്തിലൂടെ നടന്ന് നീങ്ങി .അയാൾക്ക് തലചായ്ക്കാൻ എങ്ങും ഒരിടം കണ്ടില്ല .ഒടുവിൽ ആ പട്ടണത്തിലെ ശൂന്യമായ ആ സ്ഥലത്ത് അയാൾ എത്തിച്ചേർന്നു .അയാളുടെ കയ്യിൽ ചെറിയ ഒരു തുണിസഞ്ചി മാത്രമാണ് ഉണ്ടായിരുന്നത്. അത് എടുത്ത് ഒരു മരത്തിന് ചുവട്ടിൽ വച്ചു. അയാൾക്ക് വലിയ ദാഹം തോന്നി. അയാൾ അവിടെ നിന്നും പട്ടണത്തിലെ തിരക്കുള്ള സ്ഥലത്തെത്തി .അവിടെ കണ്ട ആളുകൾക്ക് നേരെ കൈനീട്ടി വെള്ളവും നാണയങ്ങളും ചോദിച്ചു. അവർ അയാൾക്ക് കൈനിറയെ സ്വർണനാണയങ്ങളും വെള്ളവും നൽകി. പക്ഷേ വെള്ളം വളരെ മലിനം ആയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും അയാൾ ആൾക്കാരിൽ നിന്ന് പണം ചോദിച്ചു വാങ്ങി. അങ്ങനെ കിട്ടിയ പണം കൊണ്ട് ഒരു ചെറിയ വീട് നിർമ്മിച്ചു. കൂടെ ശുദ്ധമായ വെള്ളം കിട്ടുന്ന ഒരു കിണറും നിർമ്മിച്ചു.പല സ്ഥലത്ത് നിന്നും ശേഖരിച്ച വിത്തുകളും തൈകളും വച്ച്പിടിപ്പിച്ച് ശൂന്യമായ ആ സ്ഥലത്തെ സ്വർഗ്ഗം ആക്കി മാറ്റി. ധാരാളം ഫല വൃക്ഷങ്ങളും കുറ്റിച്ചെടികളും പൂച്ചെടികളും നട്ട് നനച്ച് വളർത്തി .അയാൾ ആ പട്ടണത്തിൽ തന്നെ വൃത്തിയുള്ള സ്വർഗ്ഗം നിർമ്മിച്ചു.എന്നാൽ ലാടം നിവാസികൾ അയാളെ കളിയാക്കി .ദിവസങ്ങൾ കടന്ന് പോയി. ഒരു ദിവസം സൂര്യനുദിച്ചത് ഒരു കൂട്ടം മനുഷ്യരുടെ മരണം അറിയിച്ചുകൊണ്ടാണ്. ഒരു രോഗത്തിൻ്റെ തുടക്കമായിരുന്നു അത്. പ്രതിരോധശേഷി ഇല്ലായിരുന്ന ആ നഗരത്തിലെ മനുഷ്യരിൽ പലരെയും രോഗം കീഴടക്കി .നഗരത്തിലെ പകുതി ആൾക്കാരും രോഗബാധിതരായി മാറി. എന്നാൽ ലൂഫിൻ മാത്രം ആരോഗ്യവാനായി തന്നെ ജീവിച്ചു. കളിയാക്കിയവർ എല്ലാം അയാളുടെ പാത പിന്തുടരാൻ ആഗ്രഹിച്ചു. അവർ ശുചിത്വം പാലിക്കാൻ തുടങ്ങി . ദുർഗന്ധംനിറഞ്ഞ പട്ടണം പുഷ്പങ്ങൾ കൊണ്ട് നിറയ്ക്കാൻ തുടങ്ങി. ധാരാളം വൃക്ഷങ്ങളും ചെടികളും നട്ടു വളർത്തി. മലിനജലം ഒഴുകുന്നത് തടഞ്ഞു. അങ്ങനെ ലാടം നഗരത്തിൽ ശുദ്ധവായു അലയടിക്കാൻ തുടങ്ങി. അവർ ആഡംബരങ്ങൾ ഉപേക്ഷിച്ച് മണ്ണിലിറങ്ങി പണിയെടുക്കാൻ തുടങ്ങി. ശുദ്ധമായ വായുവും ഭക്ഷണവും കിട്ടി തുടങ്ങിയതോടെ അവർ ആരോഗ്യമുള്ളവരായി മാറി. രോഗങ്ങൾ ലാടം നിവാസികളെ വിട്ടൊഴിഞ്ഞു. അവരുടെ ജീവിതം മറ്റ് പട്ടണങ്ങൾക്ക് ഒരു മാതൃകയായി കൂടെ ലൂഫിനും.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ