ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/മാറുന്ന ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
മാറുന്ന ചിന്തകൾ

പഠിച്ചെനിക്ക് പുറത്ത് പോണം
ഇറ്റലി ഫ്രാൻസ് അമേരിക്ക കാനഡ.
നാട്ടിലൊരു ചെറു ജോലി സമ്പാദിക്കെന്ന് വീട്ടുകാർ പറയുംമ്പോ പുച്ഛം തോന്നിയരുന്നു.
ചേട്ടന്മാർ എല്ലാം പുറത്തല്ലേ ഞാനും പോയിടാം അങ്ങോട്ട് തന്നെ.
ഇന്നിപ്പോമതിയായി മാറുന്നു ചിന്തകൾ.
ഈ നാട് ഈ വീട് വീട്ടുകാർ ഒക്കെ മതിയെന്ന് ബോധ്യമായ്.
പണ്ടുള്ളോർ സൂക്ഷിച്ച കാവും പറമ്പും വീണ്ടെടുക്കാനൊരു മോഹം.പരിസ്ഥിതി ആകെ മാറണം
പുറത്ത് പോയ്‌ വന്നാൽ ശരീരം
വെടിപ്പാക്കി
മാത്രം വീട്ടിൽ കയറേണ്ടതുള്ളൂ എന്നും
മുറ്റത്തൊരു കോണിൽ നല്ലൊരു പൈയ്യിനെ വേണേൽ വളർത്തിടാമെന്നും.
രോഗപ്രതിരോധം നേടണം നമ്മൾ രോഗം കുറഞ്ഞുള്ള പൂർവ്വികരെപ്പോലെ.
മനസ്സലെ ഇത്തരം ചിന്തകൾ ഏറെനേരം എന്നെ ലോക്ക് ഡൗൺ ആക്കി ഇരുത്തി.

അമല
10 E ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ