ജെ.എസ്.എസ്.ഇ.എം.എൽ.പി.എസ്. പറവണ്ണ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇന്ത്യൻ സ്വാതന്ദ്ര്യനന്തരം മുസ്ലിം സമൂഹത്തിൽ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹാരം കാണാൻ കേരളത്തിലെ മത നവോത്ഥാന പ്രസ്ഥാനങ്ങൾ ശ്രമം നടത്തിയതിന്റെ ഭാഗമായി പ്രദേശികമായ പല മുന്നേറ്റങ്ങൾ നടത്തുകയുണ്ടായി.ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം മത വിദ്യാഭ്യാസവും പ്രത്യേകിച്ച് ,പെൺകുട്ടികളിലും സ്ത്രീകളിലും പ്രോത്സാഹിപ്പിക്കുന്നതിന് പറവണ്ണയിൽ രൂപംകൊണ്ട പ്രസ്ഥാനമാണ് ജംഇയ്യത്തുസലഫിയ്യീൻ കമ്മിറ്റി പറവണ്ണ . വെട്ടം ഗ്രാമപഞ്ചായത്തിന്റെയും പഴയ താനാളൂർ പഞ്ചായത്തിന്റെയും ഭാഗങ്ങളായ പറവണ്ണ ,പച്ചാട്ടിരി ,വെട്ടം,കാനൂർ,വള്ളിക്കാഞ്ഞിരം ,ഉണ്ണ്യാൽ എന്നീ ഭാഗങ്ങളായിരുന്നു ഇതിന്റെ പ്രവർത്തന മേഖല .കേരള നദ്‌വത്തുൽ മുജാഹിദീന്റെ ആശയ ഗതികൾക്കനുസരിച്ച് ഇസ്ലാം മത ചിട്ടപ്രകാരം ജീവിക്കുകയും പള്ളികളും മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും നിർമ്മിച്ച് മത പ്രബോധനം നടത്തുകയും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുകയും സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളെ ഇല്ലായ്മ ചെയ്യുകയുമായിരുന്നു ലക്‌ഷ്യം . ഈ ലക്ഷ്യ സാക്ഷാത്കരിക്കാൻ 1951ൽ ജനതാ ബസാറിൽ സലഫി പള്ളി നിർമ്മാണത്തോടെ അതിന്റെ പ്രവർത്തനങ്ങൾക്ക് ആദ്യ ചുവടുവെപ്പ് നടത്തി.ഈ പള്ളിയിൽ ആദ്യമായി സലഫി ആശയപ്രകാരമുള്ള മദ്രസ പഠനം ആരംഭിച്ചു.തുടർന്ന് 1956 ൽ പറവണ്ണയിൽ സലഫി മദ്രസയിൽ വള്ളിക്കാഞ്ഞിരം താലൂക്കാട് അലമുൽ ഹുദാ മദ്രസയും സ്ഥാപിച്ചു.വ്യവസ്ഥാപിതമായ രീതിയിൽ മദ്രസാവിദ്യാഭ്യാസം ആരംഭിക്കാനായി.തുടർന്ന് 1981 ൽ ഭൗതിക വിദ്യാഭ്യാസ രംഗത്തേക്കും ആദ്യ ചുവടുവെപ്പ് നടത്തിക്കൊണ്ട്‌ പറവണ്ണ സലഫി മദ്രസയിൽ സലഫി നഴ്സറി സ്കൂൾ ആരംഭിച്ചു.ഈ സ്ഥാപനം അതിന്റെ ബാലാരിഷ്ടതകൾ മാറി ലോവർ പ്രൈമറി സ്കൂളായി ഉയർന്നത് 1995 ലാണ്.കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് ന്യൂനപക്ഷ സമുദായങ്ങൾക്ക് വിദ്യാഭ്യാസ പുരോഗതി ലക്‌ഷ്യം വെച്ച് നടപ്പിലാക്കിയ ഏരിയ ഇന്റെൻസീവ് പ്രോഗ്രാമിൽ ഏർപ്പെടുത്തി ഈ സ്ഥാപനത്തിന് അംഗീകാരവും കെട്ടിട നിർമാണത്തിന് സാമ്പത്തിക സഹായവും നൽകി പിന്തുണയേകി.തുടർന്ന് 2003 ൽ അപ്പർ പ്രൈമറി വിഭാഗം ആരംഭിക്കുകയും കേരള സർക്കാരിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തു.2001 ൽ ഇതോടൊപ്പം തന്നെ ജനതബസാർ ശാന്തി നഗറിൽ സ്വലാഹ് മദ്രസയും സ്വലാഹ് നഴ്സറി സ്കൂളും ആരംഭിച്ചു. നിലവാരമുള്ള ഭൗതിക വിദ്യാഭ്യാസവും അതോടൊപ്പം മത വിദ്യാഭ്യാസവും നൽകി യുവതലമുറയിൽ ധാർമിക മൂല്യങ്ങളിൽ അടിയുറച്ച അവബോധമുണ്ടാക്കാനും സാമൂഹിക ബോധം വളർത്താനും ഈ സ്ഥാപനങ്ങൾക്ക് കഴിഞ്ഞു എന്നത് വസ്തുതയാണ്.