ജൂലൈ (2025-2026)

Schoolwiki സംരംഭത്തിൽ നിന്ന്

ബഷീർ ദിനാചരണം

ബഷീർ ദിനം

2025 ജൂലൈ 5 ശനിയാഴ്ച വിദ്യാലയത്തിൽ ബഷീർ ദിനം ആചരിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ  നേതൃത്വത്തിൽ ബഷീർ ദിന പ്രസംഗവും ഗാനവും കുട്ടികൾ അവതരിപ്പിച്ചു. ബഷീർ ദിന ക്വിസ് നടത്തി. ഭാഷാ അധ്യാപകർ കുട്ടികൾക്ക് ബഷീറിനെയും  ബഷീർ കൃതികളെയും പരിചയപ്പെടുത്തിക്കൊണ്ട് ക്ലാസ് എടുത്തു.


ലഹരിക്കെതിരെ

ജൂലൈ 4

ലഹരിക്കെതിരെയുള്ള റാലി

ഹോളി ഫാമിലി സി ജി എച് എസ് ലെ റെഡ് ക്രോസ്സ് അംഗങ്ങൾ ലഹരിക്കെതിരെ ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഒത്തുകൂടി.ലഹരി ഈ നാടിന് ആപത്ത്, ലഹരിയിൽ നിന്ന് നാടിനെ രക്ഷിക്കൂ എന്നുള്ള മുദ്രാഗീതം ആലപിച്ച് അവർ റാലി നടത്തുകയും ചെയ്തു.


ലോക ജനസംഖ്യ ദിനം

2025 ജൂലൈ 11 ലോക ജനസംഖ്യ ദിനം ആചരിച്ചു. സ്കൂൾ പ്രതിനിധി അസംബ്ലിയിൽ ജനസംഖ്യാ ദിനാചരണത്തെക്കുറിച്ചും ജനസംഖ്യ വർദ്ധനവിനെ കുറിച്ചും പങ്കുവെച്ചത് കുട്ടികൾക്ക് പുതിയ അറിവുകൾ നൽകി.

പി ടി എ ജനറൽ ബോഡി മീറ്റ് 2025-26

2025 -26 അധ്യയന വർഷത്തെ  ആദ്യ ജനറൽബോഡി മീറ്റിംഗ് 18/07/25 വെള്ളിയാഴ്ച നടത്തി. ക്ലിനിക്കിൽ സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ളതും അതിരൂപതയുടെ വൈദിക സെക്രട്ടറിയുമായ റവ. ഡോ. ഫാ. അലക്സ് മരോട്ടിക്കലാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. മൂല്യബോധമുള്ള കുട്ടികളെ വാർത്തെടുക്കുവാൻ രക്ഷിതാക്കളെ പ്രചോദിപ്പിച്ചു കൊണ്ട് അച്ഛൻ സംസാരിച്ചു. സ്റ്റാഫ് പ്രതിനിധി ശ്രീമതി ജിസ്മി ജോസഫ് കഴിഞ്ഞവർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്  സി. ഗ്ലോറി, മുൻ പി.ടി.എ പ്രസിഡന്റ് ശ്രീ രാജൻ അറക്കൽ എന്നിവർ സംസാരിച്ചു. 2025-26 അധ്യയന വർഷത്തേക്കുള്ള  പി ടി എ പ്രതിനിധികളെ തിരഞ്ഞെടുത്തു.

പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ 2025-26

പി ടി എ അംഗങ്ങൾ 2025-26

****************************************************

പി ടി എ പ്രസിഡന്റ്‌ - ബിജോയ്‌ ടി ജെ

വൈസ് പ്രസിഡന്റ്‌ - സുവിൻ ശങ്കരൻ

എം പി ടി എ പ്രസിഡന്റ്‌ - വിനിജ എൻ സ്

എം പി ടി എ വൈസ് പ്രസിഡന്റ്‌ -ശാലിനി ശങ്കർ

അംഗങ്ങൾ :

ഡോ. ആന്റോ പോൾ ചിറയത്ത്

ഷോൺ പി വി

മേഴ്‌സി സി ജെ

ടെസ്സി സാബി

സുസ്മിത കെ

ജീജോ സി വി

രാജേഷ് പടിയത്ത്

വായന കളരി

വായന കളരി
വായന കളരി

സംസ്കാര സമ്പന്നമായ ഒരു രാഷ്ട്രത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വായന കളരി പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രധാന അധ്യാപിക സി. ഗ്ലോറിയ്ക്കും സ്കൂൾ വിദ്യാർത്ഥിനികൾക്കും  മനോരമ പത്രം  ചേംബർ ഓഫ് കൊമേഴ്സ് വിമൻസ് വിങ് സെക്രട്ടറി മൃദു നിക്സൺ കൈമാറി. മലയാള മനോരമ സർക്കുലേഷൻ ഓഫീസർ ആർ.മനോജ് വായന കളരി പദ്ധതിയുടെ ലക്ഷ്യങ്ങളും മറ്റും വിശദീകരിച്ചു. ചേംബർ ഓഫ് കൊമേഴ്സ് വിമൻസ് വിങ്ങിന്റെ  എക്സിക്യൂട്ടീവ് മെമ്പേഴ്സ് കുട്ടികൾക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു. വായന കളരി പദ്ധതിയുടെ ഭാഗമായി മലയാള മനോരമ പത്രം ഒരു വർഷത്തേക്ക് സ്പോൺസർ ചെയ്യുന്ന ചേംബർ ഓഫ് കോമേഴ്സ് വിമൻസ് വിങ്ങിന് സിസ്റ്റർ ഗ്ലോറി നന്ദി അർപ്പിച്ചു സംസാരിച്ചു.

ചാന്ദ്രദിന ആചരണം

ചാന്ദ്രദിനം

ജൂലൈ 21 വിദ്യാലയത്തിൽ ചാന്ദ്രദിനം ആചരിച്ചു.

സ്കൂൾ അസംബ്ലിയിൽ ചാന്ദ്രദിനത്തെ കുറിച്ച് സംസാരിച്ചു.ഓരോ ക്ലാസിൽ നിന്നും കുട്ടികൾ ചാന്ദ്രദിനത്തോട് അനുബന്ധിച്ചുള്ള മാഗസിൻ തയ്യാറാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. ആകർഷകമായ മാഗസിൻ തിരഞ്ഞെടുത്ത് വിജയായി പ്രഖ്യാപിക്കുകയും ചെയ്തു.


വിദ്യാർത്ഥി പ്രതിനിധികളുടെ തിരഞ്ഞെടുപ്പ്

ജൂലൈ 31 ന് സോഷ്യൽ അധ്യാപകരുടെ നേതൃത്വത്തിൽ ഒരു ജനാധിപത്യ തിരഞ്ഞെടുപ്പ് മാതൃകയിൽ സ്കൂൾ ലീഡേഴ്സിനെ തിരഞ്ഞെടുത്തു. അധ്യാപകർ കുട്ടികൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് നടത്തിയത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്ലോറി ആണ്. സ്കൂൾ ലീഡർ ആയി ജ്വാല റോസ് ബി, അസിസ്റ്റന്റ് സ്കൂൾ ലീഡറായി  ശിവപ്രിയ കെ യു, യുപി വിഭാഗം  ലീഡർ ആയി  നിതാര ആർ കൈമൾ, എൽ പി വിഭാഗം ലീഡറായി മീനാക്ഷി എസ് വാര്യർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.  അവർ തങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിച്ച കൂട്ടുകാരോട് നന്ദി പ്രകടിപ്പിച്ചു .

"https://schoolwiki.in/index.php?title=ജൂലൈ_(2025-2026)&oldid=2802641" എന്ന താളിൽനിന്ന് ശേഖരിച്ചത്