ജി വി എൽ പി എസ് ചിങ്ങോലി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം നമ്മുടെ ജീവിതത്തിൽ ശുചിത്വത്തിന് വളരെ പ്രാധാന്യമുണ്ട്. ആദ്യം നമ്മുടെ വീടുകളിൽ നിന്നു തന്നെ തുടങ്ങാം. മുറികൾ പൊടിയും മാറാല യും അടിച്ചു വൃത്തിയാക്കണം. മുറ്റം പുല്ല് പറിച്ച് തൂത്ത് വൃത്തിയാക്കണം .മാലിന്യങ്ങൾ ഒരിക്കലും വലിച്ചെറിയരുത് .ചപ്പുചവറുകൾ കത്തിച്ചുകളയണം .പ്ലാസ്റ്റിക് കത്തിക്കരുത് അന്തരീക്ഷമലിനീകരണം ഉണ്ടാകും . കിണർ വലയിട്ടു മൂടണം. ഗൃഹ ശുചിത്വം പരിസര ശുചിത്വം ഇവയെ പോലെ വ്യക്തിശുചിത്വവും വളരെ പ്രധാനപ്പെട്ടതാണ് ദിവസവും കുളിക്കണം രണ്ടു നേരം പല്ലു തേക്കണം. നഖം വെട്ടണം ഭക്ഷണത്തിനു മുമ്പും ശേഷവും കൈകൾ സോപ്പിട്ടു കഴുകണം .എന്നും വ്യായാമം ചെയ്യണം. ശുചിത്വമില്ലായ്മയും കൂടിയാണ് പലരോഗങ്ങളും ഉണ്ടാകുന്നത് .എല്ലാവരും ഒത്തൊരുമിച്ചാൽ ഒരു ശുചിത്വകേരളം നമുക്ക് സൃഷ്ടിക്കാൻ സാധിക്കും .

അഖിൽ കൃഷ്ണൻ
3 ജി. വി .എൽ .പി .എസ്സ് .ചിങ്ങോലി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം