ഉള്ളടക്കത്തിലേക്ക് പോവുക

ജി വി എച്ച് എസ് ദേശമംഗലം/Activities

Schoolwiki സംരംഭത്തിൽ നിന്ന്

വായനാ പക്ഷാചരണത്തോടനുബന്ധിച്ച് CWSN കുട്ടികളുടെ അമ്മമാർക്കായി വായനാ ശില്പശാല അമ്മ വായന നടത്തി


1988-89 പത്താം ക്ലാസ്സ് ബാച്ച് സ്കൂളിലേയ്ക്ക് ആംപ്ലിഫയർ സംഭാവന നൽകി.

വിദ്യാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനത്തോടനുബന്ധിച്ച് ആറങ്ങോട്ടുകര പാഠശാലയുടെ സഹകരണത്തോടെ ഇമ്മ്ണി ബല്യ ഒന്ന് ദൃശ്യാവിഷ്കാരം നടത്തി.


കർക്കിടകം ഒന്നിന് ദശപുഷ്പ,പത്തില പ്രദർശനം നടത്തി. അന്യം നിന്നു പോകുന്ന കേരളസംസ്കാരത്തെ പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പ്രവർത്തനം സംഘടിപ്പിച്ചത്.


പ്രകൃതി ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് കുട്ടികലെ പ്രാപ്തരാക്കുവാൻ ദേശീയ ദുരന്തനിവാരണ സേനയുടെ Demonstration, mock drill and training programme നടത്തി.എന്.എസ്.എസ് വൊളൻഡിയേഴ്സ്,ജെ.അർ.സി , സുരക്ഷാ ക്ലബ്ബ് അമഗങ്ങൾ പങ്കെടുത്തു.


ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, ഗണിതം ലളിതമാക്കുവാൻ എല്ലാ ക്ലാസ്സുകളിലും കോൺ മാപിനിയും, സ്കെയിലും പെയിന്റ് ചെയ്തു.

ദേശമംഗലം വിദ്യാലയം മികവിന്റെ പാതയിലേയ്ക്ക് ഉയർത്തുന്നതിന്റെ ഭാഗമായി പുതുതായി പണിയുന്ന അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം ബഹു. വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ ഇരുപത്തിയഞ്ച് ഹൈടെക് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനവും വിജയോത്സവവും നടത്തപ്പെട്ടു.

ബഹു.മുൻ ചേലക്കര എം.എൽ.എ ശ്രീ രാധാകൃഷ്ണൻ അവർകളുടെ ആസ്തി വികസന ഫണ്ട് ഉപയോദിച്ച് നിർമ്മിച്ച ഹയർ സെക്കൻഡറി ബ്ലോക്കിന്റെ ഉദ്ഘാടനം ബഹു.വിദ്യാഭ്യാസമന്ത്രി പൊഫ. സി രവീന്ദ്ര നാഥ് ഉദ്ഘാടനം ചെയ്തു. പാഠ്യപ്രവർത്തനത്തിന്റെ ഭാഗമായി ആധുനിക കൃഷി രീതികളും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി ദേശമംഗലം കൃഷിആഫീസറുമായി അഭിമുഖം നടത്തി.