വലപ്പാട്

 

വലപ്പാട്ഗ്രാമം

ഓരോ പ്രദേശങ്ങളുടെയും നാമം രൂപപ്പെട്ടതിനു പിന്നിൽ രസകരമായ ചരിത്രമുണ്ടാകും. വലപ്പാടിനുമുണ്ടായിരുന്നു ചരിത്രം. നാടുവാഴികളുടെയും ഇടപ്രഭുക്കന്മാരുടെയും ഭരണം നടനമാടിയിരുന്ന അക്കാലത്ത് കരുത്തനായ ബ്ലാഹയിൽ മൂപ്പിൽ നായരിൽ നിന്ന് ദാനമായി ഒരു വലവട്ടപ്പാട് സ്ഥലം ക്രിസ്ത്യാനികൾ ആവശ്യപ്പെടുകയും അങ്ങനെ ദാനമായി ലഭിച്ച സ്ഥലത്ത് ഒരു ക്രിസ്ത്യൻ പള്ളി ഉയരുകയും ചെയ്തു. എ.ഡി. 1500 ൽ ആണ് ആദ്യമായി പള്ളിസ്ഥാപിക്കപ്പെട്ടത്. അന്നുവരെ വലപ്പാടുള്ള ക്രിസ്ത്യാനികൾ തങ്ങളുടെ എല്ലാ കാര്യങ്ങൾക്കും ഏനാമാവ് പള്ളിയെയും പഴുവിൽ പള്ളിയെയും ആണ് ആശ്രയിച്ചിരുന്നത്. ആദ്യം സ്ഥാപിച്ച പള്ളി പുതുക്കിപണിതതാണ് ഇന്ന് കാണുന്ന സെന്റ് സെബാസ്റ്റ്യൻ ദേവാലയം . ആ വലവട്ടപ്പാട് പിന്നീട് ലോപിച്ച് പിന്നീട് വലപ്പാടായി എന്നാണ് ഐതിഹ്യം

പ്രധാന വ്യക്തികൾ :

  • കുഞ്ഞുണ്ണി മാഷ്
  • സിനിമാ അഭിനേത്രി ഫിലോമിന
  • ലാൽ ജോസ് സ്രിനിമാ സംവിധായകൻ)
  • ഇ.വി.ജി
  • പറമ്പത്തു കണ്ടി മൂസാക്കുട്ടി സാഹിബ്
  • എ.പി രാമൻ
ഭൂമിശാസ്ത്ര പ്രത്യകതകൾ :

വലപ്പാട് ഒരു തീരദേശ ഗ്രാമമാണ്. പടിഞ്ഞാറൻ ഭാഗം കടൽത്തീരമാണെങ്കിലും തീരദേശത്തിന്റെ കിഴക്ക് ഭാഗങ്ങളിൽ തെങ്ങ് കൃഷിയുണ്ട്. പ്രധാന വരുമാന മാർഗം മത്സ്യബന്ധനം തന്നെയാണ്. ധാരാളം തോടുകളും കുളങ്ങളും നിറഞ്ഞ പ്രദേശമാണ് വലപ്പാട്.

പ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾ
  • Gvhss valapad
  • Sreerama Polytechnic

പ്രധാന ആരാധനാലയങ്ങൾ:

തൃപ്രയാർ ക്ഷേത്രം :

ലോകമെങ്ങും പ്രശസ്തി നേടിയ തൃപ്രയാർ ക്ഷേത്രം വലപ്പാട് ഗ്രാമ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. നാലമ്പല ദർശനത്തിൽ പെടുന്ന ഒരു പുണ്യ ക്ഷേത്രമാണ് തൃപ്രയാർ ക്ഷേത്രം. ശ്രീരാമനാണ് പ്രതിഷ്ഠ. തൃപ്രയാർ ഏകാദശി ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ ഉത്സവാഘോഷമാണ്