രാവില്ല പകലില്ല അതിജീവനത്തിനായി
ശുചിത്വമെന്ന ആയുധത്താൽ നാം പൊരുതീടുന്നു.
സ്വദേശിയെന്നില്ല വിദേശിയെന്നില്ല
മതമില്ല ജാതിയില്ല ഒന്നായി നാം
യുദ്ധഭൂമിയിൽ പൊരുതീടുന്നു കൊറോണയെന്ന
ഈ മഹാരോഗത്തെ പ്രതിരോധിക്കുവാൻ...
ഒരു സ്പർശനത്താൽ നീ
മാനവരാശിയെ കാർന്നുതിന്നീടുന്നു.
ശുചിത്വമെന്ന കുടകൾ കൈയ്യിലേന്തിയിരിക്കുന്നു
മാനവരാശി, നിന്നെ തുടച്ചു മാറ്റുവാൻ, ഈ ഭൂലോകത്തുനിന്നും..