ജി യു പി സ്കൂൾ മുളിയാർ മാപ്പിള/അക്ഷരവൃക്ഷം/ COVID - 19
COVID - 19
കൊറോണ വൈറസ് എന്ന രോഗം ലോകമാകെ പടർന്ന് പ്പന്തലിച്ചുക്കൊണ്ടിരിക്കുകയാണ് 2019 ഡിസംബർ മാസത്തിലാണ് ചൈനയിലെ റുഹാനിൽ ഈ വൈറസ് ആദ്യമായി കാണപ്പെട്ടത്. ആദ്യം ചൈനയിലാണ് ഈ വൈറസ് മൂലം പതിനായിരക്കണക്കിന് ജനങ്ങൾ മരിച്ചുവീണത് ശേഷം 2020 മർച്ച് മുതൽ ലോകത്തെ ഇന്ത്യയടക്കം 200 രാജ്യങ്ങളിൽ ഇ വൈറസ് പടർന്നു പിടിക്കുകയാണ് ചെയ്തത്. പശ്ചാത്യ രാജ്യങ്ങളായ ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, ബ്രിട്ടൺകൂടാതെ അമേരിക്ക എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചുവീണത് അമേരിക്കയിൽ ഇത് വരെയായി ഇരുപ്പത്തി അയ്യായിരം ആളുകൾ മരിച്ചു കഴിഞ്ഞു 6 ലക്ഷത്തോളം ജനങ്ങൾക്ക് അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചു യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലിയിൽ 20,000 ത്തിന് മുകളിലും സ്പെയിൻ ഫ്രാൻസ്, ബ്രിട്ടൺ എന്നീ രാജ്യങ്ങളിൽ 20,000 ൻ അടുത്തും ജനങ്ങൾ മരിച്ചു കഴിഞ്ഞു. ഏഷ്യയിൽ ചൈനയെക്കൂടാതെ ഇറാനിൽ അയ്യായിരത്തോളവും ആളുകൾ മരിച്ചു വീണു. ഇന്ത്യയിൽ ഇതുവരെ ഈ വൈറസ് മൂലം 414 ആളുകൾ മരിച്ചു കഴിഞ്ഞു 12,380 ഓളം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു കേരളത്തിൽ 3 പേർ മരിക്കുകയും 388 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതിൽ 2 18 പേർക്ക് രേഗം ഭേദമാവുകയും ചെയ്തു.കേരളത്തിൽ ഏറ്റവും കൂടുതൽ ഈ വൈറസ് ബാധ ഉണ്ടായത് കാസറഗോഡ് ജില്ലയിലാണ്.ജില്ലയിൽ 178 ഓളം പേർക്ക് രോഗം സ്ഥിരീകരിക്കുകയും 80 ഓളം പേർക്ക് രോഗം ഭേദമാവുകയും ചെയ്തു ഇത് വരെയായി ശാസ്ത്രലോകത്തിന് ഈ വൈറസിന് മരുന്ന് കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല. ഈ വൈറസ് ഒരു പകർച്ചവ്യാധിയാണ്. ആയതിനാൽ സാമൂഹ്യ വ്യാപനം തടയുന്നതിൻ വേണ്ടി മാസ്ക് ധരിക്കുക, കൈ രണ്ടും സോപ്പ് ഉപയോഗിച്ച് കഴുകുക, പരസ്പരം 1 മീറ്ററോളം അകലം പാലിക്കുക, എന്നിവയാണ് ആ രോഗ്യ വകുപ്പ് ജാഗ്രത നിർദേശമായി നൽകിയിരിക്കുന്നത് .
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം