ജി യു പി സ്കൂൾ കുറ്റൂർ/അക്ഷരവൃക്ഷം/മനുഷ്യ ചൂഷണത്തിൽ പ്രകൃതി നശിക്കുന്നുവോ?

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യ ചൂഷണത്തിൽ പ്രകൃതി നശിക്കുന്നുവോ?

പ്രകൃതി നമ്മുടെ അമ്മയാണ്. നമ്മുടെ നിത്യജീവിതത്തിൽ ആവശ്യമായ ഓരോ വസ്തുക്കളും ലഭിക്കുന്നത് പ്രകൃതിയിൽ നിന്നാണ്. പ്രകൃതിയിലെ ഓരോ വൃക്ഷങ്ങളിൽ നിന്നും സസ്യങ്ങളിൽ നിന്നുമാണ്. എന്നാൽ മാനവർ പ്രകൃതിമാതാവിനോട് ചെയ്യുന്ന ക്രൂരകൃത്യങ്ങൾ മാനവരാശിക്ക് തന്നെ ആപത്ത് സൃഷ്ടിക്കുന്നു. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നത് ലോക നാശത്തിന് തന്നെ കാരണമാകുന്നു. പ്രകൃതിയുടെ വരതാനമായ ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കുവാനുള്ള അവകാശവും സ്വാതന്ത്ര്യവും ഓരോ ജീവജാലങ്ങൾക്കും ഉണ്ട്. എന്നാൽ, മനുഷ്യരുടെ ഈ സ്വാതന്ത്ര്യം അവർ ചൂഷണം ചെയ്യുന്നത് മൂലമാണ് പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്നത്.പണ്ട് കാലങ്ങളിൽ അപൂർവ്വമായിരുന്ന വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ചുഴലിക്കാറ്റും സുനാമിയും എല്ലാം ഇന്ന് നിത്യസംഭവങ്ങളായിക്കൊണ്ടിരിക്കുകയാണ്. മനുഷ്യർ ഇന്ന് സ്വീകരിച്ച് വരുന്ന അനഭിലഷണീയവും അശാസ്ത്രീയവുമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകുന്നു. മാത്രമല്ല, ഒരു തുള്ളി വെള്ളം പോലും മണ്ണിൽ ഇറങ്ങിച്ചെല്ലാത്ത വിധത്തിൽ മനുഷ്യർ വീടിന് മുറ്റത്ത് ഇന്റർലോക്ക് ചെയ്യുന്നു അതിനാൽ ഒരു പുൽനാമ്പ് പോലും മണ്ണിൽ മുളക്കുന്നില്ല. ഈ പ്രവർത്തി തുടർന്ന് കൊണ്ടിരുന്നാൽ നമ്മുടെ ഈ ഹരിതഭൂമി ഒരു മരുഭൂമിയായി മാറാൻ അധികം കാലതാമസമുണ്ടാവില്ല.തനിക്ക് കഴിയാത്തതായി ഒന്നുമില്ല, താൻ ദൈവത്തിനും അധീതനാണ് എന്നഹങ്കരിക്കുമ്പോഴും മനുഷ്യൻ ഓർക്കേണ്ട ഒരു സത്യമുണ്ട്.കഴിഞ്ഞവർഷം നിപയാണെങ്കിൽ ഇന്ന് കോവിഡ് 19 എന്ന മഹാമാരിയാണ് മനുഷ്യന്റെ അഹങ്കാരത്തിന് തടയിടാൻ എത്തിയിരിക്കുന്നത്. എല്ലാം നേടി എന്നഹങ്കരിക്കുന്ന മനുഷ്യർ ഒന്നുമല്ല എന്ന് തെളിയിക്കുകയാണ് ഈ വൈറസിലൂടെ പ്രകൃതി.

വൃത്തിഹീനമായ അന്തരീക്ഷത്തിൽ നിന്ന് മാറി ശുചിയായതും ഹരിതവർണ്ണസുന്തരവുമായ ഒരു ലോകത്തിനായി നമുക്കേവർക്കും കൈകോർക്കാം

അശ്വതി ജോയി
7 B ജിയുപിഎസ് കുറ്റൂർ, പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം