ജി യു പി എസ് വെള്ളാങ്ങല്ലൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയ ചരിത്രം 1 തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ വടക്കുംകര വില്ലേജിൽ വെള്ളാങ്ങല്ലൂരിൽ നിന്നും 1 .5 km തെക്കു കിഴക്കു ഭാഗത്തായി ബ്ലോക്ക് ഓഫീസിനു അടുത്തായി വെള്ളാങ്ങല്ലുർ ഗവ.യു.പി സ്കൂൾ സ്ഥി തി ചെയ്യുന്നു. 1961 ൽ കെട്ടിട മില്ലാതെയാണ് വിദ്യാലയത്തിന് ആരംഭം കുറിച്ചത്. നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച്ച കെട്ടിടത്തിൽ 1962 ൽ പ്രവർത്തനം ആരംഭിച്ചു. 1982 ൽ U P വിദ്യാലയമായി ഉയർത്തപ്പെട്ടു. കുറ്റിപ്പുറം ഗവ.യു.പി സ്കൂൾ എന്ന പേരിലാണ് അന്ന് വിദ്യാലയം അറിയപ്പെട്ടത്. പിന്നീട് 2000 ൽ ഗവ യു .പി സ്കൂൾ വെള്ളാങ്ങല്ലുർ എന്നാക്കി മാറ്റുകയുണ്ടായി. 1988 ൽ പ്രീ-പ്രൈമറി വിഭാഗം PTA യുടെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങി. ഈ വിദ്യാലയത്തിൽ 8 കെട്ടിടങ്ങൾ ഉണ്ട്. കളിസ്ഥലം, കിണർ,വാട്ടർ ടാങ്ക്,പൈപ്പ്, പാചകപ്പുര, മൂത്രപ്പുര, കക്കൂസ്,ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം, ലാബുകൾ, ലൈബ്രറി റൂം, പ്രീ-പ്രൈമറി കെട്ടിടം,സ്റ്റേജ്, എല്ലാ മുറികളിലും ഇലക്ട്രിഫിക്കേഷൻ തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു മികച്ച സ്ഥാപനമാണിത്. 1 മുതൽ 4 വരെ ഓരോ ഡിവിഷനും 5 മുതൽ 7 വരെ 2 ഡിവിഷനും നിലവിലുണ്ട്. മെച്ചപ്പെട്ട നിലയിലാണ് വിദ്യാലയത്തിൻറെ പ്രവർത്തനം നടക്കുന്നത്. ഇപ്പോൾ 200 ൽ താഴെ കുട്ടികൾ ഇവിടെ പഠിച്ചു വരുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം