ജി യു പി എസ് വെള്ളംകുളങ്ങര/സ്‍നേഹകിരണം/ പിറന്നാൾ സമ്മാനം
പിറന്നാൾ സമ്മാനം
കുട്ടികൾ സ്കൂളിൽ പിറന്നാൾ ദിനം ആഘോഷിക്കുന്നത് കേക്കുമുറിച്ചോ, മിഠായികൾ വിതരണം ചെയ്തോ അല്ല മറിച്ച് അവരവരുടെ വീടുകളിൽ കൃഷി ചെയ്ത പച്ചക്കറികളോ, പഴവർഗ്ഗങ്ങളോ അസംബ്ലിയിൽ വെച്ച് സ്കൂളിലേക്ക് സമർപ്പിച്ചുകൊണ്ടാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ കൃഷിയുടെയും, അധ്വാനത്തിന്റെയും മഹത്വം കുട്ടികൾ മനസ്സിലാക്കുന്നതിനുപുറമേ, ആരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങൾ ഏതൊക്കെയാണെന്നും,അവ എങ്ങനെ ഉത്പ്പാദിക്കാമെന്നും, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ എങ്ങനെ പിന്തുടരാം എന്നുളളതിനെക്കുറിച്ചുമൊക്കെയുളള സജീവമായുളള ചർച്ചകൾ കുട്ടികൾക്കിടയിലും,സ്‍കൂളിലും, വീടുകളിലും,സമൂഹത്തിലുമൊക്കെ സൃഷ്ടിക്കുവാനുളള സാധ്യതകളും തെളിയുന്നു.