ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് വെള്ളംകുളങ്ങര/ഗണിത ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float



ജോമട്രിക്കൽ ചാർട്ട് ശില്പശാല


യു.പി വിഭാഗം കുട്ടികൾക്കായി ഗണിതശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ജോമട്രിക്കൽ ചാർട്ട് ശില്പശാല നടത്തി. കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ ജോമട്രിക്കൽ ചാർട്ട് വരച്ചു. ശേഷം കുട്ടികൾ വരച്ച ചാർട്ടുകളുടെ പ്രദർശനം നടത്തി.

ഗണിത അസംബ്ലി


ഗണിത പഠന ആശയങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഗണിത അസംബ്ലി  യു. പി. വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ നടത്തി. ഗണിത പ്രാർത്ഥന, ഗണിത പ്രതിജ്ഞ, ഗണിത ക്വിസ്, മുതലായവ അസംബ്ലിയിൽ ഉൾപ്പെടുത്തിയിരുന്നു.

ഗണിത വായന കാർഡ് നിർമ്മാണം


വിവിധ ഗണിത ആശയങ്ങൾ രസകരമായ സ്വാംശീകരണത്തിന് വേണ്ടിയിട്ട് കഥ, കവിത, കടങ്കഥ, വഞ്ചിപ്പാട്ട്, തിരുവാതിരപ്പാട്ട്, തുടങ്ങിയ രീതിയിൽ വായന കാർഡ് കുട്ടികൾ നിർമ്മിച്ചു. നിർമ്മിച്ച വായന കാർഡിടന്റെ പ്രദർശനം നടത്തി.

കളിക്കാം രസിക്കാം വളരാം


കുട്ടികളുടെ ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനായി ഗണിതക്ലബിന്റെ നേതൃത്വത്തിൽ ബ്ലോക്ക്സ്, ജിഗ്സോ ബോർഡ്, ചെസ്സ്, വിവിധതരം പസിലുകൾ, തുടങ്ങി ബുദ്ധി വളർച്ചയ്ക്ക് പ്രോത്സാഹനം നൽക‍ുന്ന കളികൾ കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്. ഒഴിവു സമയങ്ങളിൽ കുട്ടികൾ എല്ലാവരും ഒത്തുചേർന്ന ഈ കളികളിൽ ഏർപ്പെടുന്നുണ്ട്.