ജി യു പി എസ് വെള്ളംകുളങ്ങര/അക്ഷരവൃക്ഷം/ ശുചിത്വവും സമൂഹവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും സമൂഹവും

ശുചിത്വം ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് .ശുചിത്വമില്ലായ്മയിൽ നിന്നാണ് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നത് .ഓരോ വ്യക്തിയും ശുചിത്വം പാലിച്ചാൽ മാത്രമേ അത് സാമൂഹ്യ ശുചിത്വത്തിൽ എത്തുകയുള്ളൂ .ശുചിത്വം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വ്യക്തി വൃത്തിയായി നടക്കുന്നു എന്ന് മാത്രമല്ല ,ആ വ്യക്തിയുടെ വീടും പരിസരവും കൂടി വൃത്തിയാകണം എന്നുള്ളത് കൂടിയാണ് .പൊതു സ്ഥലങ്ങളിൽ ചപ്പു ചവറുകൾ വലിച്ചെറിയുന്നത് തടയണം .ഇങ്ങനെ ചെയ്താൽ കൊതുക്,ഈച്ച എന്നിവ വഴി പകരുന്ന പല രോഗങ്ങളും നമുക്ക് തടയാനാകും .വ്യക്തികൾ സ്വയമായി പാലിക്കേണ്ട നിരവധി ആരോഗ്യശീലങ്ങൾ ഉണ്ട് .അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയെയും ജീവിതശൈലീരോഗങ്ങളെയും ഒഴിവാക്കാൻ സാധിക്കും .നാം കഴിക്കുന്ന ഭക്ഷണം,ശാരീരിക ശുചിത്വം ,കായിക പരിശീലനം ഇവയൊക്കെ ശരിയായ ആരോഗ്യം നിലനിർത്തുന്നതിന് ആവശ്യമാണ്.ഇന്ന് ലോകത്തെ പിടികൂടിയിരിക്കുന്നു കൊറോണ എന്ന രോഗത്തെ ഒരു പരിധി വരെ പ്രതിരോധിക്കാൻ ശുചിത്വത്തിനു കഴിയുന്നു .കൈകൾ വൃത്തിയായി കഴുകുക,തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യണം .ശുചിത്വമുണ്ടെങ്കിൽ മാത്രമേ ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാൻ കഴിയൂ .അതിനു വേണ്ടി നമുക്ക് ഓരോരുത്തർക്കും പ്രയത്നിക്കാം

ദേവിക .എസ്
2A - ജി യു പി എസ് വെള്ളംകുളങ്ങര
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം