സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശ്രീ പി. യു കുര്യൻ അവർകൾ സംഭാവന നൽകിയ 90  സെന്റ്  സ്ഥലത്ത്  1961 ജൂൺ നാലിന് മാനടുക്കം ഗവൺമെന്റ് എൽപി സ്കൂൾ പ്രവർത്തനമാരംഭിച്ചു .

ദീർഘനാളത്തെ കാത്തിരിപ്പിനുശേഷം ഹൊസ്ദുർഗ് എം ൽ എ ശ്രീ ബാലകൃഷ്ണൻ ,സർക്കാരിന്റെ മിച്ചഭൂമിയിൽ നിന്ന് 2 ഏക്കർ 15 സെന്റ് സ്ഥലം വിദ്യാലയത്തിനായി മാറ്റിവയ്ക്കുകയും നാട്ടുകാരുടെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ ടി എം ജേക്കബ് 1986-ൽ വിദ്യാലയത്തെ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു .സമൂഹത്തിന്റെ നാനാതുറകളിൽ ഒരുപാടുപേരെ സംഭാവന ചെയ്ത ഈ വിദ്യാലയം നവീന വിദ്യാഭാസ കാഴ്ചപ്പാടുകളോടൊപ്പം അഭിമാനമായി നിലകൊള്ളുകയാണ്