ജി യു പി എസ് മഹാദേവികാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1912 ലാണ് വിദ്യാലയം സ്ഥാപിതമായത് .സാമൂഹികവും സാമ്പത്തികവും ആയി ഏറെ പിന്നാക്കം നിന്ന ഈ പ്രദേശത്തെ ജനങ്ങൾക്ക്‌ അധ്യയനം നടത്തുക എന്ന സ്വപ്‍ന സാഷാത്കാരം സഫലമാക്കുവാനായി അനേകം മഹാരഥന്മാർ അക്ഷീണം പ്രയത്നിച്ചു പടുത്തുയർത്തിയതാണ് ഈ സരസ്വതീക്ഷേത്രം . ഈ പ്രദേശത്തെ ഒരു പ്രമുഖ കുടുംബമായിരുന്ന തോട്ടുകടവിൽ ശ്രീ നാരായണ പണിക്കരും സഹോദരി കൗമാരിയമ്മയും തങ്ങളുടെ കുടുംബ ഓഹരിയായി ലഭിച്ച സ്ഥലം വിദ്യാലായം സ്ഥാപിക്കുന്നതിനായി നൽകി .അന്നത്തെ തിരുവിതാംകൂർ ഭരണാധികാരികളുടെ അനുമതിയോടെ ഓലഷെഡുകളിലായി സ്‌കൂളിന്റെ പ്രവർത്തനം ആരംഭിച്ചു .ആദ്യം നാലാം തരം വരെയായിരുന്നു ക്‌ളാസ്സുകൾ .1962 ൽ ഈ വിദ്യാലയം അപ്പർ പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടു .പിന്നീട് ഓലഷെഡ്ഡുകളുടെ സ്ഥാനത്തു കെട്ടിടങ്ങൾ രൂപം കൊണ്ടു.ഷിഫ്റ്റ്‌ സമ്പ്രദായം നിലനിന്നിരുന്നെങ്കിലും കാലന്തരത്തിൽ ഷിഫ്റ്റ്‌ സമ്പ്രദായം മാറ്റുകയും റെഗുലർ ക്‌ളാസ്സുകൾ നിലവിൽ വരികയും ചെയ്തു .