ജി യു പി എസ് മട്ടനൂർ/അക്ഷരവൃക്ഷം/മിഴിനീരിനാൽ നനഞ്ഞ്..
മിഴിനീരിനാൽ നനഞ്ഞ്...
ഉച്ച ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി. അദ്ധ്യാപകരെല്ലാം എന്തോ കാര്യമായി ചർച്ച നടത്തുന്നു. അൽപ്പം കഴിഞ്ഞു ഓഫിസിൽ നിന്ന് ഒരറിയിപ്പു വന്നു. കോവിഡ് -19ന്റെ പശ്ചാത്തലത്തിൽ സ്കൂൾ അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ പോവുന്നു. ഇപ്പോൾ അസംബ്ലി നടക്കും. അസംബ്ലിയിൽ വെച്ച് കൊറോണ വൈറസിനെ കുറിച്ചും, നമ്മൾ പാലിക്കേണ്ട സാമൂഹിക അകലത്തെക്കുറിച്ചും അദ്ധ്യാപകർ പറഞ്ഞു തന്നു. കുട്ടികൾക്കു വേണ്ട നിർദേശങ്ങൾ നൽകി. വൈകുന്നേരം നടക്കേണ്ട പഠനോത്സവം വേണ്ടെന്ന് വച്ചു. കുറച്ചു ദിവസം കൂടി ഉണ്ടായിരുന്ന സ്കൂൾ ദിനങ്ങൾ നഷ്ടപ്പെടുന്നതിലും, പെട്ടെന്നുള്ള വേർപിരിയലിന്റെ വേദനയാൽ വിദ്യാലയം ഒന്നടങ്കം തേങ്ങി. സ്കൂൾ വിട്ടു ബസ്സിൽ കയറിയപ്പോൾ ഇനി ഒരിക്കലും ഈ കൂട്ടുകാരോടൊപ്പം യാത്ര ചെയ്യാൻ കഴിയില്ലല്ലോ എന്നോർത്തപ്പോൾ എന്റെ കണ്ണുകൾ ഒരു പെരുമഴയ്ക്കു തുടക്കം കുറിച്ചു. സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ കണ്ണുനീരിനിടയിലൂടെ എനിക്ക് ആരുടേയും മുഖം വ്യക്തമായില്ല. അനുജത്തിയുടെ കയ്യും പിടിച്ചു വീട്ടിലേക്കു നടക്കുമ്പോൾ പിന്നിൽ നിന്ന് ആരോ ചോദിക്കുന്നുണ്ടായിരുന്നു, എന്തിനാ മോളെ കരയുന്നത്? ആ ചോദ്യത്തിന് മറുപടി പറയാൻ എന്തുകൊണ്ടോ എനിക്കായില്ല.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ