ജി യു പി എസ് മട്ടനൂർ/അക്ഷരവൃക്ഷം/നമ്മുടെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പ്രകൃതി

പരിസ്ഥിതി നമ്മുടെ ഒരു സൗഭാഗ്യമാണ്. നമുക്ക് ജീവിക്കാനുള്ള എല്ലാം പ്രകൃതിയിൽ നിന്ന് നമുക്ക് ലഭിക്കുന്നു. കുടിക്കാനാവശ്യമായ ജലം, ശ്വസിക്കാൻ ഓക്സിജൻ, ആഹാരം തുടങ്ങി എല്ലാം.മനുഷ്യനു ചുറ്റും കാണുന്ന പ്രകൃതിദത്തമായ അവസ്ഥയാണ് പരിസ്ഥിതി. പ്രകൃതിയിൽ എല്ലാ ജീവികളുംപരസ്പരാശ്രയത്തോടെയാണ് ജീവിക്കുന്നത്. ഭൂമിയിൽ ഏറ്റവും കൂടുതൽ വികാസം പ്രാപിച്ച ജീവിയാണ് മനുഷ്യർ. പരിസ്ഥിതിസംരക്ഷണത്തിന്റെ മൂല്യം മനുഷ്യന് അറിയാം. എന്നിട്ടും മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. ശബ്ദമലിനീകരണത്തിലൂടെയും, വായു മലിനീകരണത്തിലൂടെയും, മരങ്ങൾ മുറിച്ചും ഭമൂമിയുടെ പുറന്തോട് മാന്തിപ്പൊളിച്ചും മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. ഇങ്ങനെപരിസ്ഥിതിയെപ്രകോപ്പിച്ചതിന്റെ ഫലമാണ് നാം അനുഭവിച്ച പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങൾ. മനുഷ്യൻ ചെയ്യുന്ന ദുഷ്പ്രവർത്തികൾക്ക് കാരണം ദുരിതമനുഭവിക്കുന്നത് മറ്റുള്ളവ ജാലങ്ങൾ കൂടിയാണ്.
ഈ രണ്ടാഴ്ച കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക് ഡൗൺ സമയത്ത് ഏറെ സന്തോഷകരമായ ഒരു വാർത്ത പത്രത്തിലുണ്ടായിരുന്നു. ഗംഗാനദി തെളിഞ്ഞൊഴുകുന്നതായും, അന്തരീക്ഷ വായുവിലെ മലിനീകരണത്തോത് കുറഞ്ഞതായും കണ്ടു . ഇത് നമുക്ക് പ്രതീക്ഷയേകുന്ന കാര്യമാണ്. നാം പരിശ്രമിച്ചാൽ നമുക്ക് പഴയ അതിസുന്ദരമായ പ്രകൃതിയെ വീണ്ടെടുക്കാം. ലോകഡൗൺ കഴിഞ്ഞാലും നമുക്കിതൊന്നും മറക്കാതിരിക്കാം.

ശിവാനി ടി
ഏഴ് സി മധുസൂദനൻ തങ്ങൾ സ്മാരക ഗവ.യു.പി.സ്കൂൾ മട്ടന്ൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം