ജി യു പി എസ് മട്ടനൂർ/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൗൺ അപാരത
ഒരു ലോക്ക് ഡൗൺ അപാരത
നന്ദു ട്ടാ എണീക്ക്.....നേരം എത്രായി എന്നറിയാമോ...? അമ്മയുടെ ഉച്ചത്തിലുള്ള വിളി കേട്ട് നന്ദു ഉണർന്നു. മെല്ലെ എണീറ്റ് പുറത്തേക്ക് വന്നപ്പോൾ അച്ഛനുണ്ട് പത്രം വായിച്ചിരിക്കുന്നു .ഈ അച്ഛൻ ഇന്നും ഓഫീസിൽ പോയില്ലേ ....?എത്ര ദിവസമായി ഓഫീസിൽ പോകാതെ വീട്ടിൽ ഇരിക്കുന്നു. എല്ലായിടത്തും കൊറോണയാ പോലും .അതുകൊണ്ട് ആരും പുറത്തിറങ്ങാൻ പാടില്ലെന്ന്...!!! ടിവിയിൽ വാർത്ത ഒക്കെ കണ്ടിരുന്നു .കൊറോണ പോലും ....കൊറോണ....!!!!അതെന്തൊരു രോഗമാണ്....? പനി തലവേദന എന്നൊക്കെ കേട്ടിട്ടുണ്ട് .ഇത് പുതിയ രോഗമാണ് പോലും... ഇതിന് മരുന്നില്ലാത്ത അതുകൊണ്ട് ആൾക്കാരെല്ലാം മരിച്ചു തീരുകയാത്ര...സോപ്പ് കൊണ്ട് നന്നായി കൈ കഴുകിയാൽ കൊറോണ വരൂലാന്ന് അമ്മ പറഞ്ഞിട്ടുണ്ട് .സോപ്പിനെ അത്ര പേടിയാണോ കൊറോണക്ക്...? നന്ദൂട്ടൻ മെല്ലെ മുറ്റത്തിറങ്ങി .പുള്ളിപ്പൂവാലി പശുവിന്റെ കിടാവ് തുള്ളി കളിക്കുന്നുണ്ട്. അതിന് കൊറോണ യെ പേടി ഇല്ലേ...? ആരും കാണാതെ നന്ദു മുറ്റത്തൂടെ പുറത്തിറങ്ങി. ആരെയും കാണുന്നില്ലല്ലോ ....?എത്ര ദിവസമായി കൂട്ടുകാരെ കണ്ടിട്ട്.... അപ്പുവും മാളുവും കളിക്കാൻ വരുന്നില്ല. എല്ലാവർക്കും പേടിയാണ്. പക്ഷേ നന്ദൂ ന് പേടിയൊന്നുമില്ല. നന്ദു വീണ്ടും നടക്കാൻ തുടങ്ങി. മുന്നോട്ടുപോകുമ്പോൾ മരത്തിന്റെ പുറകിൽ നിന്ന് ഒരനക്കം. നന്ദു നോക്കുമ്പോൾ അവിടെ ഒരാൾ നിന്ന് ചിരിക്കുകയാണ്. നന്ദു മനസ്സിൽ പറഞ്ഞു. കാണാൻ നല്ല ഭംഗിയുണ്ടല്ലോ... തലയിൽ നല്ല പൂക്കൾ ഒക്കെ ആയിട്ട് .ഇതാരാ ഒരു പുതിയ ആൾ .?നന്ദു അയാളോട് ചിരിച്ചു. മോന്റെ പേരെന്താണ്..? നന്ദു... അവൻ പറഞ്ഞു നിങ്ങളുടെ പേരെന്താണ് .. .? കൊറോണ....!!!! കൊറോണയോ......? നന്ദുവിന് ഭയം തോന്നി. ഈ കൊറോണയെ പേടിച്ചല്ലേ അച്ഛൻ ഓഫീസിൽ പോകാത്തത് ...പക്ഷേ ഇവനെ കാണുമ്പോൾ അത്ര പേടിയൊന്നും തോന്നുന്നി ല്ലല്ലോ...കൊറോണ പറഞ്ഞു ... വാ നന്ദൂ...നമുക്ക് കളിക്കാം വരൂ.... കൊറോണ നന്ദുവിനെ കൈ മാടിവിളിച്ചു .നന്ദൂട്ടൻകാൽ മുന്നോട്ടു വെച്ചു. കളിക്കാൻ ആളില്ലാതെ നിൽക്കുമ്പോൾ നല്ല നേരത്ത് തന്നെയാണല്ലോ ഈ ചങ്ങായീന്റെ വരവ്..അപ്പുവിന്റെയും മാളുവിന്റെയും കൂടെ എന്തൊക്കെ കളി കളിച്ചതാ ....അവരൊക്കെ പേടിച്ച് വീട്ടിൽ ഇരിപ്പാ.. ഏതായാലും ഞാൻ കളിക്കാൻ പൂവ്വാണ്. മോനെ നന്ദു ....നീയെവിടെയാ...?. അമ്മതന്നെ കാണാഞ്ഞിട്ട് വിളിക്കുകയാണ് .അപ്പോൾ കൊറോണ യുടെ മൂഖം മങ്ങി. കൊറോണ പറഞ്ഞു. ഞാൻ എത്ര നേരമായി ആരെയും കാണാതെ ഇരിക്കുന്നു. നമുക്ക് കളിച്ചിട്ട് വേഗം പോവാം നന്ദൂ... വേണ്ട അമ്മ വിളിക്കുന്നുണ്ട് ഞാൻ പോവുകയാണ് .നീ കാരണം എന്റെ അച്ഛൻ ജോലിക്ക് പോകുന്നില്ല .നീ കുറെ ആൾക്കാരെ കൊന്നിട്ടില്ലേ....? ഞാൻ ടിവിയിൽ വാർത്ത കാണാറുണ്ട്. ഞാൻ പോവുകയാണ്. അമ്മേ..... ഞാൻ ഇതാ വരുന്നു.... അവൻ വീട്ടിലേക്ക് തിരിഞ്ഞോടി. കൊറോണ തന്റെ ഇരയെ നഷ്ടപ്പെട്ട വിഷമത്തിൽ അവിടെ നിന്ന് ഇറങ്ങി. തന്റെ പുതിയ ഇരയെയും തേടി അവൻ നടക്കാൻ തുടങ്ങി....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ