ജി യു പി എസ് മട്ടനൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം
   ഏറെ നാളായുള്ള ഗൾഫ് ജീവിതത്തിനു ശേഷം അതുൽ പ്രതീക്ഷകളോടെ നാട്ടിൽ എത്തി. വലുപ്പമേറിയ ആ വിമാനത്തിൽ ആശ്വാസത്തോടെ കയറിയ നിരവധി പേരിൽ ഒരാളായ അതുൽ വിമാനത്താവളത്തിൽ പ്രതീക്ഷയോടെ വന്നിറങ്ങി. കുടുംബക്കാരെല്ലാം വളരെ സന്തോഷത്തോടെ അവരെ കാത്തിരിക്കുകയാണ്. അച്ഛനും അമ്മയും ചേച്ചിയും കാത്തുനിൽക്കുന്നു.  അങ്ങനെ രാവിലെ 11 മണിയോടെ വീട്ടിലെത്തി. എല്ലാവരും അവരുടെ പ്രിയപ്പെട്ട അതുലിനെ കെട്ടിപ്പിടിച്ച് സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു. എത്ര വർഷങ്ങൾക്ക് ശേഷമാണ് അതുൽ നാട്ടിലെത്തുന്നത് ? ആ ദിവസം അതുലിന് മറക്കാനായില്ല. പിന്നീട് ആർക്കും.

രണ്ടുദിവസം കഴിഞ്ഞപ്പോൾ അതുലിനു ക്ഷീണം അനുഭവപ്പെട്ടു. പനിയും ശ്വാസംമുട്ടലും ചുമ നിലക്കുന്നേയില്ല. നാട്ടിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. അവസാനം അമ്പരപ്പോടെ ഡോക്ടറും കേരളവും തിരിച്ചറിഞ്ഞു, ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് ചാടിയിറങ്ങിയ അതിവേഗം പടരുന്ന മഹാമാരി കോവിഡ് 19 നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നു. കുറച്ചു നാളുകൾക്കു ശേഷം അവന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുകാർക്കും അസ്വസ്ഥതയും ഉണ്ടായി. കേരളത്തിൽ ആദ്യമായി കോവിഡ് 19 എന്ന വൈറസ് അപ്രതീക്ഷിതമായി പടർന്നിരിക്കുന്നു. ആരോഗ്യപ്രവർത്തകർ ഓടിയെത്തി. എല്ലാവരോടും വീട്ടിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. രോഗലക്ഷണങ്ങൾ ഉള്ളവരെ മാറ്റിപ്പാർപ്പിച്ചു. നിരന്തരം നിരീക്ഷിച്ചു. രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലാക്കി. അന്ന് ആ വീട്ടിൽ ഒരുമിച്ചു ചേർന്നവരെല്ലാം ആശുപത്രിയിലായി. രോഗം പടർന്നു കൊണ്ടിരുന്നു ഒരാളിൽ നിന്ന് പലയാളുകളിലേക്ക്. ആരോഗ്യപ്രവർത്തകർ അതീവ ജാഗ്രതയോടെ ഏവരെയും പരിശോധിച്ചു. ജനങ്ങളൊന്നടങ്കം മഹാമാരിയെ തുരത്താനായി കഷ്ടപ്പെട്ടു. അങ്ങനെ അമേരിക്കയെയും ഇറ്റലിയെയും ഇംഗ്ളണ്ടിനെയും ഫ്രാൻസിനെയുമൊക്കെ വിറപ്പിച്ച കോവിഡ് 19എന്ന മഹാമാരിയുടെ വ്യാപനം തടയപ്പെട്ടു. അതുലും കൂട്ടരും അതിൽ നിന്ന് രക്ഷപ്പെട്ടു, നമ്മുടെ നാടും.

ദേവിക പി പി
ആറ് ബി മധുസൂദനൻ തങ്ങൾ സ്മാരക ഗവ.യു.പി.സ്കൂൾ മട്ടന്നൂർ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ