ജി യു പി എസ് പെരുന്തട്ട /സയൻസ് ക്ലബ്ബ്.
ജൂൺ മാസം 19-ാം തിയതി 2021 - സയൻസ് ക്ലബ്ബ് രൂപീകരിച്ചു. ഇതിന്റെ മുന്നോടിയായി ജൂൺ 2-ന് Online SRG കൂടി .യു.പി. തലത്തിൽ, എൽപി തലത്തിൽ തൈ നടൽ, പോസ്റ്റർ നിർമ്മാണം, പ്രസംഗം, ഉപന്യാസ മത്സരം 'പരിസ്ഥിതി ദിന ക്വിസ് പ്രവർത്തനങ്ങൾ നടത്തി. എല്ലാ പ്രവർത്തനങ്ങളും ഓൺലൈനായി തന്നെ നടത്തി. ഫോട്ടോസ് ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. മീനാക്ഷി.എം. ഒന്നാം സ്ഥാനവും, മുഹമ്മദ് ഷബീബ് രണ്ടാം സ്ഥാനവും പോസ്റ്റർ നിർമ്മാണത്തിന് നേടി. ജൂലൈ മാസത്തിൽ ചാന്ദ്രദിനാഘോഷം കൊണ്ടാടി. ശ്രദ്ധേയനായ സയന്റിസ്റ്റ് ഗിരിജൻ ഗോപി സാറുമായുള്ള (സ്വാമി നാമ ഫൗണ്ടേഷൻ) അഭിമുഖ സംഭാഷണം, ചോദ്യവും ഉത്തരവും പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു.
സ്ക്കൂൾ ശാസ്ത്ര രംഗത്തിന് വേണ്ടി ജുമാന നസ്റിൻ (ഏഴാം ക്ലാസ്സ് ) തയ്യാറാക്കിയ പ്രൊജക്ടിന് സ്ക്കൂൾ തലത്തിൽ ഒന്നാ o സ്ഥാനം കിട്ടി. ഉപജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.. കോവിഡ് പ്രതിസന്ധിയും, അതിജീവനവും ഒരു പഠനം - എന്നതായിരുന്നു വിഷയം.. കോവിഡ് സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങൾ കൂടുതൽ അടുത്തറിയാൻ കുട്ടികൾക്ക് സാധിച്ചു.