ജി യു പി എസ് പൂതാടി/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ മൊട്ടകൾ
കൊറോണക്കാലത്തെ മൊട്ടകൾ
കൊറോണക്കാലത്തെ മൊട്ടകൾ മുടിവെട്ടാത്തവർക്ക് ശകുനമായി കൊറോണ . ബാർബർമാരുടെ കഞ്ഞികുടിമുട്ടിച്ച് കൊറോണ. ഈ കൊറോണകാലത്ത് മൊട്ടയടിക്കാത്തവരായി ചുരുക്കം ചിലർ മാത്രം.എന്തിന് സ്കൂൾ തുറക്കുന്നതുവരെ മുടി വെട്ടില്ലെന്നു പറഞ്ഞ ഞാൻ പോലും മൊട്ടയടിച്ചുപോയി.മൊട്ടയടിക്കുന്നതുവരെ ഒരു പ്രശനവുമില്ലാത്ത എനിക്ക് പിന്നീട് ഓരോരോ പ്രശ്നങ്ങളായി. ആദ്യത്തേത് കൂട്ടുകാരുടെ കളിയാക്കലാണ്.അത് പോട്ടേന്ന് വെയ്ക്കാം എൻെറ അനിയത്തിയുടെ ശല്യമാണ് സഹിക്കാത്തത്.രണ്ടാമത്തേത് എൻെറ വെപ്രാളമാണ്. സ്കൂൾ തുറക്കുമ്പോഴേക്ക് എൻെറ മുടിയെങ്ങാനും വന്നില്ലെങ്കിലുണ്ടാകുന്ന കാര്യം പറയേണ്ട. അടുത്തതാണ് ഏററവും വലിയ പ്രശ്നം .ഇത്തിരി കാററ് കൊളളാൻ പാടത്തേക്ക് ഇറങ്ങിയാൽ കൊതുകും ഈച്ചയും വന്ന് തലയിൽ പൊതിയും.പിന്നെ ചൊറിച്ചിലാകും,വേദനയും. പിന്നത്തേത് വലിയ പ്രശ്ന മില്ലെങ്കിലും അതും കുറച്ച് കഠിനമാണ്. വെയിലുളളപ്പോൾ പുരത്തിറങ്ങിയാൽ തല ചുട്ട്പൊളളും. എന്തൊക്കെയായാലും ഒരു കാര്യത്തിൽ ആശ്വസമുണ്ട്.ഞാൻ മാത്രമല്ലല്ലോ മൊട്ടയടിച്ചിട്ടുളളത്.
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |