ജി യു പി എസ് പാനിപ്ര/അക്ഷരവൃക്ഷം/ കോവിഡ് എന്ന ഭീകര൯

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന ഭീകരൻ

കൊറോണ ഭീതിയിലാണ് ലോകം. എന്തു വേണം എന്നു അറിയാതെ നിൽക്കുകയാണ് ലോകം. 160 രാജ്യങളിൽ ഈ രോഗം വ്യാപിച്ചു കഴിഞ്ഞു. ചൈനയിൽ നാലായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ രോഗം തടയാനുല്ല നടപടികൾ ലോകം സ്വീകരിച്ചു വരുന്നു. ശ്വാസ നാളിയെ ബാധിക്കുന്ന വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ അഥവാ കോവിഡ് 19. ജലദോഷം, ചുമ, ന്യുമോണിയ എന്നിവയെല്ലാം ലക്ഷണങ്ങളാണ്. രോഗത്തിന് നിലവിൽ വാക്സിനുകളോ, പ്രതിരോധ കുത്തിവയ്പ്പുകളോ നിലവിലില്ല. രോഗം വരാതെ സൂക്ഷിക്കുക മാത്രമാണ് ഏക വഴി. വൈറസ് ബാധിച്ച ഒരാളിൽ ആദ്യം പ്രകടമാകുന്ന ലക്ഷണങ്ങൾ പനി, ചുമ, ജലദോഷം എന്നിവയാണ്. ദിവസങ്ങൾക്കുള്ളിൽ അത് ന്യുമോണിയ ആയി മാറാന് സാധ്യതയുണ്ട്. ശ്വാസ തട‌സ്സം, തൊണ്ടവേദന, വയറിളക്കം എന്നിവയും വരാം. രോഗം മൂർച്ചിക്കുന്നതോടെ ശ്വാസകോശ ഭാഗങ്ങളിൽ നീര് വീക്കം ഉണ്ടാവുകയും രോഗിക്ക് പ്രതിരോധ ശേഷി മുഴുവനായും നഷ്ട്പെടാനും സാധ്യതയുണ്ട്. ഈ അവസ്ഥ രോഗിയുടെ മരണത്തിനു പോലും കാരണമാകുന്നു. മുഖാവരണം ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്താൽ നമുക്ക് ഈ മഹാമാരിയെ ചെറുക്കാൻ കഴിയും

ജി.യു.പി.എസ്.പാനിപ്ര
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം