ജി യു പി എസ് കോണത്തുകുന്ന്/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025



ജി.യു.പി.എസ്.കോണത്തുകുന്ന് 2025-2026 അധ്യയന വർഷത്തെ സ്‌കൂൾ പ്രവേശനോത്സവം 'ഒന്നിച്ചു ഒന്നായ് ഒന്നാവാം 'ബഹു .വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.നിഷ ഷാജി ഉദ്‌ഘാടനം നിർവ്വഹിച്ചു. ബഹു. ഹെഡ് മിസ്ട്രസ് ശ്രീമതി. ഷക്കീന പി.എസ്.
സ്വാഗതം പറഞ്ഞു .വാർഡ് മെമ്പർ കെ.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു. അസിസ്റ്റൻറ്
സെക്രട്ടറി, വെള്ളാങ്കല്ലൂർ ഗ്രാമ പഞ്ചായത്ത്
ശ്രീ. സുജൻ പൂപ്പത്തി (വാദ്യ കലാകാരൻ)മുഖ്യ അതിഥി ആയിരുന്നു. പി ടി എ,.എം പി ടി എ പ്രതിനിധികൾ ,മുൻ പി ടി എ പ്രസിഡന്റുമാർ എന്നിവർ ആശംസകൾ
നേർന്നു. ശ്രീമതി രാജശ്രീ എൻ നന്ദി പ്രകാശിച്ചു.
വർണാഭമായി നടന്ന ഈ ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സമ്മാനപ്പൊതികൾ നൽകി
കുട്ടികളെ വരവേറ്റു.ഡോറ-ബുജി പാവനാടകം
കുട്ടികളിൽ കൗതുകമുണർത്തി .

പരിസ്ഥിതിദിനം
പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ രാവിലെ പ്രതിജ്ഞയോടെ ആരംഭിച്ചു. H M ഷക്കീന ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം. തുടർന്ന് ചങ്ങാതിക്ക് ഒരു തൈ, ക്വിസ് മത്സരം എന്നിവ നടത്തി.
ഉച്ചഭക്ഷണത്തിനുശേഷം ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റലിലെ ഡോക്ടർ ശ്രീലക്ഷ്മി കുട്ടികൾക്ക്
പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ് നടത്തി. ഔഷധസസ്യങ്ങൾ നട്ടു. പരിസ്ഥിതി ദിന ഗാനങ്ങൾ ആലപിച്ചു. ഔഷധങ്ങൾ പരിചയപ്പെട്ടു. ഡോക്ടർ ശ്രീലക്ഷ്മി, ദീപക്, ദിവ്യ ,സൗമ്യ എന്നിവർ പങ്കെടുത്തു.
വായനാദിനം
വായനാദിനത്തോടനുബന്ധിച്ചു പ്രത്യേക അസംബ്ലി June 19നു നടത്തി .കുട്ടികൾ
വായനാദിനപ്രതിജ്ഞ ചൊല്ലി .ആസ്വാദനക്കുറുപ്പ്, വായനക്കുറുപ്പ് ,കഥാവായന ,പുസ്തകപരിചയം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. പഞ്ചായത്തു
വായനശാല പ്രശ്നോത്തരി സംഘടിപ്പിച്ചു .മലർവാടി ലിറ്റിൽ സ്കോളർ സ്കൂൾ ലൈബ്രറിയിലേക്കു
പുസ്തകങ്ങൾ നൽകി.
ലഹരിവിരുദ്ധ ദിനം
പ്രത്യേക അസംബ്ലി യിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി .മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം കുട്ടികൾക്ക് നൽകി.കുട്ടികൾ തയ്യാറാക്കിയ ലഹരിവിരുദ്ധ പോസ്റ്ററുകൾ പ്ലക്കാർഡുകൾ എന്നിവ പ്രദർശിപ്പിച്ചു .കുട്ടികളുടെ ലഹരിവിരുദ്ധ പ്രസംഗം ,സുമ്പ ഡാൻസ് എന്നിവയും നടത്തി .
ഷുഗർ ബോർഡ്
കുട്ടികളിലെ അമിതമായ മധുര ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി സ്കൂളിൽ ഷുഗർ ബോർഡ് സ്ഥാപിച്ചു. കുട്ടികളെ ബോധവൽക്കരിച്ചു.
സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്
2025-26 അധ്യയന വർഷത്തെ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പിൽ ആറു വിദ്യാർത്ഥികൾ
നോമിനേഷൻ സമർപ്പിച്ചു .വളരെ വാശിയേറിയ മത്സരത്തിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഏഴാം ക്‌ളാസ്സിലെ മുഹമ്മദ് അൻവർ ഫായിസ് സ്കൂൾ ലീഡർ ആയും ആർച്ച നിഷാദ് സെക്കന്റ് ലീഡർ ആയും തിരഞ്ഞെടുക്കപ്പെട്ടു .
ചാന്ദ്ര ദിനം
ചാന്ദ്ര ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടത്തി .കുട്ടികളുടെ പ്രസംഗം ,ശുഭാൻഷു ശുക്ല യുമായി അഭിമുഖസംഭാഷണം , പോസ്റ്റർ ,ലേഖനം (ചന്ദ്രനില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കും) ,collage നിർമാണം ,പതിപ്പ് നിർമാണം, ക്വിസ് ,സ്കിറ്, വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു .
ക്വിസ് മത്സരത്തിൽ U P വിഭാഗത്തിൽ സാഗ്‌നേയ ശിവപാർവതി, ആഗ്നേയ് കൃഷ്ണ എന്നീ കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .
ശാസ്ത്രോത്സവം
ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിതോത്സവം ജൂലൈ 30 നു സംഘടിപ്പിച്ചു .ചാർട്ടുകൾ, സ്റ്റിൽ മോഡൽസ്, വർക്കിംഗ് മോഡൽസ്, പരീക്ഷണങ്ങൾ ,ജോമെട്രിക് പാറ്റേൺ ,നമ്പർ ചാർട്ട് എന്നീ ഇനങ്ങളിൽ വിദ്യാർത്ഥികൾ അവതരണം നടത്തി .
പോഷകാഹാര ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനം

ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ പോഷൺ പക്കോട പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് 4 നു പോഷകാഹാരത്തിന്റെ പ്രാധാന്യം മനസിലാക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു .ക്ലാസ് തല മത്സരം നടത്തി .ബിനി ടീച്ചർ , വിദ്യ ടീച്ചർ ,ക്ലാസ് അധ്യാപകർ എന്നിവർ നേതൃത്വം നൽകി .






വിദ്യാരംഗം കലാ സാഹിത്യ വേദി വാങ്മയം ഭാഷ പ്രതിഭ
ക്വിസ് -ആർച്ച നിഷാദ് , സാഗ്‌നേയ ശിവപാർവതി (യു പി )
ആയിഷ കെ എ ,ആരോമൽ എം എസ് (എൽ പി )
ഉപജില്ലാ കവിത രചന - ആർച്ച നിഷാദ് (ഒന്നാം സ്ഥാനം
ഹിരോഷിമ നാഗസാക്കി ദിനം
സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടത്തി.യുദ്ധ വിരുദ്ധ സന്ദേശം ഉൾകൊള്ളുന്ന കൊളാഷ് നിർമാണ മത്സരം നടത്തി.പോസ്റ്റർ, പ്ലക്കാർഡ് എന്നിവ പ്രദർശിപ്പിച്ചു
സ്വാതന്ത്ര ദിനാഘോഷം
രാജ്യത്തിന്റെ സ്വാതന്ത്രദിനം വളരെ വിപുലമായി ആഘോഷിച്ചു .ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ കൃഷ്ണകുമാറും ഹെഡ് മിസ്ട്രസ് ശ്രീമതി ഷക്കീന ടീച്ചറും ചേർന്ന് പതാക ഉയർത്തി.സ്വാതന്ത്രദിന സന്ദേശം നൽകി .പി ടി എ പ്രസിഡന്റ് ശ്രീ അനുസ് സന്നിഹിതനായിരുന്നു .കുട്ടികളുടെ പ്രസംഗം ,ദേശഭക്തി ഗാനം തുടങ്ങിയ കലാപരിപാടികൾ ഉണ്ടായിരുന്നു .പതാക നിർമാണം ,ക്വിസ് , പോസ്റ്റർ മത്സരം,പതിപ്പ് നിർമാണം എന്നിവ സംഘടിപ്പിച്ചു .
ഓണാഘോഷം
ഓണാഘോഷം വളരെ വിപുലമായി ആഘോഷിച്ചു .ക്ലാസ് തലത്തിൽ പൂക്കള മത്സരം നടത്തി.കുമ്മാട്ടിക്കളി, പുലിക്കളി , നാട്ടുപൂക്കളുടെ പ്രദർശനം , നാടൻപാട്ട് മത്സരം, മലയാളി മങ്ക മത്സരം ,ഓണക്കളികൾ , വടം വലി എന്നിവ സംഘടിപ്പിച്ചു..കുട്ടികൾ,അധ്യാപകർ,എം പി ടി എ അംഗങ്ങൾ എന്നിവർ ചേർന്ന് മെഗാ തിരുവാതിര അവതരിപ്പിച്ചു. കുട്ടികൾക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കി.കുട്ടികൾ ദ്യശ്യാവിഷ്കാരം ഒരുക്കിയ ഓണപ്പാട്ട് വീഡിയോ പുറത്തിറക്കി
ഹിന്ദി ദിവസം
സെപ്തംബർ 14 ഹിന്ദി ദിവസവുമായി ബന്ധപ്പെട്ട് ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു .
വിദ്യാർത്ഥികൾ ഹിന്ദിയിൽ പ്രതിജ്ഞ ചൊല്ലി .വാർത്തകൾ, ഇന്നത്തെ ചിന്താവിഷയം എന്നിവ കുട്ടികൾ ഹിന്ദിയിൽ അവതരിപ്പിച്ചു. തുടർന്ന് കുട്ടികൾ ഹിന്ദു ദേശ് കെ ഹമാരാ എന്ന് തുടങ്ങുന്ന
ദേശഭക്തിഗാനം അവതരിപ്പിച്ചു .ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗം അവതരിപ്പിച്ചു.
ക്രീയേറ്റീവ് കോർണർ പ്രവർത്തനങ്ങൾ
LED ASSEMBLING
UP വിഭാഗം കുട്ടികൾ ക്രീയേറ്റിവ് കോർണറിൽ ലഭ്യമായ മെറ്റീരിയൽസ്, ടൂൾസ് എന്നിവ
ഉപയോഗിച്ചു LED ബൾബ് അസംബിൾ ചെയ്തു .ഹിര ടീച്ചർ , റിഗ ടീച്ചർ , ശ്രീജ ടീച്ചർ എന്നിവർ
നേതൃത്വം നൽകി .
കാർഷിക ഉപകരണങ്ങൾ
ഇക്കോ ക്ലബ്ബിലെ കുട്ടികൾ കാർഷിക ഉപകരണങ്ങൾ പ്രയോജനപ്പെടുത്തി അടുക്കള തോട്ടം നിർമിച്ചു.
തുന്നൽ യന്ത്രം ഉപയോഗിച്ചു തുണി സഞ്ചി നിർമാണം
ഇംഗ്ലിഷ് അസംബ്ലി
ഇംഗ്ലീഷ് ലാംഗ്വേജ് എൻഹാൻസ്‌മെന്റ് പ്രോഗ്രാമിന്റെ( ELEP ) ഭാഗമായി , ഭാഷാ താല്പര്യം വളർത്തി എടുക്കുകയെന്ന ഉദ്ദേശ്യത്തോടെ അഞ്ചാം ക്ലാസ്സിലെ വിദ്യാർത്ഥികൾ ഇംഗ്ലീഷ് അസംബ്ലി നടത്തി.പ്രാർത്ഥന, ചിന്ത വിഷയം, ന്യൂസ് വായന , ഇംഗ്ലീഷ് warm up , vocabulary learning , riddles , spell bee , conversation , skit തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ നന്നായി അവതരിപ്പിച്ചു..മറിയം , ആദിൽ എന്നീ വിദ്യാർത്ഥികൾ അസംബ്ലിക്കു നേതൃത്വം നൽകി .
.
അടുക്കളത്തോട്ട നിർമാണം ,പനിനീർപൂന്തോട്ട നിർമാണം
എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകരുടെ നിർദ്ദേശ പ്രകാരം കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ട് വന്ന തൈകളും വിത്തുകളും കമ്പുകളും ശേഖരിച്ചു സ്കൂൾ കോമ്പൗണ്ടിൽ അടുക്കള തോട്ടവും പനിനീർ പൂന്തോട്ടവും നിർമിച്ചു . ഇക്കോ ക്ലബ് അംഗങ്ങളുടെയും MPTA അംഗങ്ങളുടെയും അധ്യാപകരുടെയും സഹകരണത്തോടെ നിർമിച്ച തോട്ട നിർമാണത്തിൽ ക്രീയേറ്റീവ് കോർണറിലെ കാർഷിക ഉപകരണങ്ങൾ പ്രയോജനപ്പെടുത്തി. അധ്യാപകരായ സൗമ്യ ടീച്ചർ, ബിന്ദു ടീച്ചർ, അൽഫ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
-
receiving rose plants
-
making vegetable garden
അക്ഷരമുറ്റം ദേശാഭിമാനി ക്വിസ് സ്കൂൾ തല വിജയികൾ,കളർ ഇന്ത്യ പെയിന്റിംഗ് മത്സര വിജയികൾ
-
quiz winners
ഉപജില്ലാ ശാസ്‌ത്രോത്സവം
-
sub district sasthrolsavam winners
-
quiz winners
ഉപജില്ലാ കായിക മത്സരം

ബോധവത്കരണ ക്ലാസ്സ്
ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒക്ടോബർ 10 നു "സുസ്ഥിര ആരോഗ്യത്തിനു പോഷക സമൃദ്ധമായ ഭക്ഷണം " എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി .നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ച് ഡോ. ശ്രീ ലക്ഷ്മി വിശദീകരിച്ചു .ഡോക്ടർ റസീല ,ഡോക്ടർ ലക്ഷ്മി എന്നിവർ പങ്കെടുത്തു .തുടർന്ന് അടുക്കളത്തോട്ടത്തിലേക്കു സംഭാവന നൽകിയ പച്ചക്കറിതൈകൾ നട്ടു .അതിനുശേഷം ഹെഡ് മിസ്ട്രെസും ക്ലബ് അംഗങ്ങളും ചേർന്ന് ചേന
വിളവെടുത്തു .
ലോക ഭക്ഷ്യ ദിനം,ലോക കൈ കഴുകൽ ദിനം
ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൈ കഴുകൽ ദിനാചാരത്തിന്റെ ഭാഗമായി ഒക്ടോബർ 15നു പോസ്റ്റർ മത്സരം സംഘടിപ്പിച്ചു .വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വൃത്തിഹീനമായ കൈകൾ ഉപയോഗിച്ച് ഭക്ഷണം കഴിച്ചാലുണ്ടാകുന്ന ന്ന രോഗങ്ങളെ കുറിച്ചും പ്രധാന അദ്ധ്യാപികയും മിഥു ടീച്ചറും കുട്ടികൾക്ക് ബോധവത്കരണം നടത്തി .കൈ കഴുകേണ്ട രീതി പരിചയപ്പെടുത്തി. മാസ്റ്റർ അഗ്നിതേജ് അമീബിക് മസ്തിഷ്ക ജ്വരം എന്ന രോഗത്തെ കുറിച്ചുള്ള വിവരണം നൽകി. Be a Hand washing hero എന്ന മുദ്രാവാക്യം കുട്ടികൾ ഏറ്റെടുത്തു.കുമാരി അസ്മിയ മെഹ്റിൻ വ്യക്തി ശുചിത്വവുമായി ബദ്ധപ്പെട്ടു പ്രശ്‍നോത്തരി നടത്തി .
ലീഗൽ അവെയർനെസ്സ് ക്ലാസ്
ഒക്ടോബർ 29നു കുട്ടികളിൽ നിയമ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഡോക്ടർ സ്റ്റാൻലി പി ആർ ന്റെ നേതൃത്വത്തിൽ ലീഗൽ അവേർനെസ്സ് ക്ലാസ് സംഘടിപ്പിച്ചു .
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്
പുകയില വിരുദ്ധ സന്ദേശ റാലി ഒക്ടോബർ 31 നു നടത്തി .അതോടൊപ്പം കോണത്തുകുന്നു ജംഗ്ഷനിൽ കുട്ടികൾ ലഹരിവസ്തുക്കളുടെ ദൂഷ്യ ഫലങ്ങൾ വ്യക്തമാക്കുന്ന തെരുവ് നാടകം അവതരിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ.കെ.കൃഷ്ണകുമാർ ഉത്ഘാടനം നിർവഹിച്ചു പി ടി എ പ്രസിഡന്റ് ശ്രീ.അനസ് അധ്യക്ഷത വഹിച്ചു.ലഹരിവസ്തുക്കൾക്കു എതിരെയുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റർ നിർമാണത്തിൽ കുട്ടികൾ പങ്കെടുത്തു .ശ്രീമതി ഷക്കീന ടീച്ചർ ,രാസ ടീച്ചർ, ബിജു മാസ്റ്റർ, സരസ്വതി ടീച്ചർ എന്നിവർ നേതൃത്വം നൽകി.
വിജ്ഞാനോത്സവം പഞ്ചായത്തു തലം
നവംബർ 1 നു നടന്ന പഞ്ചായത്തു തല വിജ്ഞാനോത്സവത്തിൽ യു പി വിഭാഗത്തിൽ 13 കുട്ടികളും എൽ പി വിഭാഗത്തിൽ 12 കുട്ടികളും പങ്കെടുത്തു . യു പി യിൽ 4 കുട്ടികളും ( സാക്ഷ , സുര്യമിത്രൻ , അഭിനവ്, ആർച്ച )എൽ പി യിൽ 3 കുട്ടികളും ( യദുവീർ,അസ്‌മിയ മെഹ്റിൻ ,ദേവംശ്)ഉപജില്ലാതലത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടു .
-
PARTICIPANTS
-
FIRST POSITION
കേരളപ്പിറവി ദിനം
കുട്ടികൾ , വായിച്ച കഥ /കവിത യെ കുറിച്ച് ആസ്വാദനകുറിപ്പു തയ്യാറാക്കി. ആസ്വാദനകുറിപ്പു പതിപ്പ് 'മിഠായി 'പ്രകാശനം ചെയ്തു .
കേരളത്തിലെ 14 ജില്ലകളുടെ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുത്തി(1 മുതൽ 7 വരെയുള്ള വിദ്യാർത്ഥികളുടെ അവതരണം ) ഡിജിറ്റൽ വീഡിയോ തയ്യാറാക്കി .
ഉപജില്ലാ കലോത്സവം
എൽ പി , യു പി വിഭാഗങ്ങളിലായി വ്യക്തിഗത ഇനത്തിലും ഗ്രൂപ്പ് ഇനങ്ങളിലുമായി ഏകദേശം ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു . യു പി സംസ്‌കൃതം , എൽ പി അറബിക് എന്നിവയിൽ ഓവറോൾ ഫസ്റ്റ് കിരീടം നേടി . സർക്കാർ യു പി സ്കൂളുകളിൽ ഓവറോൾ സെക്കന്റ് കരസ്ഥമാക്കി മികച്ച വിജയം നേടി.
(first A grade-7,Second A grade- 6,Third A grade -4,Total A grade -35)
ഫർണിച്ചർ വിതരണ ഉദ്ഘാടനം
2025-26 പദ്ധതി പ്രകാരം വെള്ളാങ്ങല്ലുർ പഞ്ചായത്തിലെ സർക്കാർ വിദ്യാലയങ്ങളിലേക്കുള്ള ഫർണിച്ചർ വിതരണന ഉദ്ഘാടനം നവംബർ 5 നു ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി നിഷ ഷാജി നിർവഹിച്ചു .വാർഡ് മെമ്പർ ശ്രീ കെ കൃഷ്ണകുമാർ ആശംസ നേർന്നു HM ,PTA പ്രസിഡന്റ് എന്നിവർ സന്നിഹിതരായിരുന്നു .
റേഡിയോ പ്രോഗ്രാം -ട്വിങ്കിൾ റേഡിയോ-The voice and beats of G U P S Konathukunnu
ശിശു ദിനത്തിൽ റേഡിയോ പ്രോഗ്രാം-Twinkle radio ആരംഭിച്ചു .ഹെഡ് മിസ്ട്രസ് ശ്രീമതി ഷക്കീന ടീച്ചർ ഉദ്ഘടനം നിർവഹിച്ചു . പി ടി എ പ്രസിഡന്റ് ശ്രീ അനസ് , കോഡിനേറ്റർ ശ്രീമതി ശ്രീഭ ടീച്ചർ ആശംസകൾ അറിയിച്ചു .സരസ്വതി ടീച്ചർ(ELEP ) ,ശ്രീജ ടീച്ചർ എന്നിവർ നേതൃത്വം നൽകി .
ക്ലാസ് തലത്തിൽ കുട്ടികളുടെ കലാ പരിപാടികൾ, പ്രസംഗം, സ്റ്റോറി ടെല്ലിങ്, പാട്ട് എന്നിവ അവതരിപ്പിച്ചു .പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .
പഠന യാത്ര
ഏഴാം ക്ലാസ്സിലെ അറുപതോളം കുട്ടികൾ പുത്തൂർ സുവോളജിക്കൽ പാർക്ക്, പീച്ചി ഡാം , കല്ലേറ്റുംകര കേരള ഫീഡ്സ് എന്നിവിടങ്ങളിലായി ഏകദിന പഠനയാത്ര നടത്തി.ലീന ടീച്ചർ ,ബിജു സാർ ,രാസ ടീച്ചർ, ബിന്ദു ടീച്ചർ എന്നിവർ നേതൃത്വം നൽകി.ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയും ഏഷ്യയിലെ രണ്ടാമത്തെ വലിയ മൃഗശാലയുമായ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കുള്ള പഠന യാത്ര കുട്ടികൾക്ക് പുതിയ അനുഭവമായി .കാലിത്തീറ്റ ഉണ്ടാക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾ യന്ത്ര സഹായത്തോടെ ചെയുന്നത് നേരിട്ട് കാണാനും മനസിലാക്കാനും കേരള ഫീഡ്സിലേക്കുള്ള യാത്ര കുട്ടികൾക്ക് സഹായകരമായി .
മലയാള ഭാഷ -ക്ലാസ്
ആയുർവേദ ക്വിസ്
റവന്യൂ ജില്ലാ കലോത്സവം 2025
റവന്യൂ ജില്ലാ കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ 3 ഇനങ്ങളിലും സംസ്‌കൃതം കലോത്സവത്തിൽ 5 ഇനങ്ങളിലും കുട്ടികൾ പങ്കെടുത്തു. മത്സരിച്ച എല്ലാ ഇനങ്ങളിലും A ഗ്രേഡ് നേടി. സംസ്‌കൃതം സമസ്യ പൂരണത്തിൽ ശിവദ സി ഡി എ ഗ്രേഡോടെ ഒന്നാം സ്ഥാനവും പ്രശ്നോത്തരിയിൽ മൂന്നാം സ്ഥാനവും നേടി.സംസ്‌കൃതം നാടകം വിഭാഗത്തിൽ നവോത്ഥന നായകനായ അയ്യങ്കാളിയുടെ
ജീവിതം പുതു തലമുറയ്ക്ക് പരിചയപെടുത്തിയത് ഏറ്വരുടെയും പ്രശംസ പിടിച്ചു പറ്റി.
പദ്യം ചൊല്ലൽ - കന്നഡ -എൻ എസ് ലക്ഷ്മി -എ ഗ്രേഡ്
പദ്യം ചൊല്ലൽ - ഉറുദു - മുഹമ്മദ് ബിലാൽ - എ ഗ്രേഡ്
ശാസ്ത്രീയ സംഗീതം - എൻ എസ് ലക്ഷ്മി -എ ഗ്രേഡ്
സിദ്ധ രൂപോച്ചാരണം - ആയില്യ സി എ -എ ഗ്രേഡ്
കഥാകഥനം - ദേവപ്രയാഗ് ടി പി -എ ഗ്രേഡ്
നാടകം സംസ്‌കൃതം - എ ഗ്രേഡ് ( ആയില്യ സി എ , അമേയ ഇ എസ് , ദേവപ്രയാഗ് ടി പി,ശ്രീവൈഗ പി കെ ,ആഗ്നേയ കൃഷ്ണ , ശ്രീമയ കെ എസ് , സുര്യമിത്രൻ വി എം, കാശിനാഥ് ടി ബി , കാർത്തിക് എം എസ് , അശ്വിൻ ലാൽ )
യു പി സംസ്‌കൃതം കലോത്സവത്തിൽ റവന്യൂ ജില്ലയിൽ ഒൻപതാം സ്‌ഥാനം നേടി . ലിൻസി ടീച്ചർ
നേതൃത്വം നൽകി .പദ്യം ചൊല്ലൽ - ഉറുദുൽ ഷഫീന ടീച്ചർ പരിശീലത്തിനു നേതൃത്വം നൽകി