ജി യു പി എസ് കോണത്തുകുന്ന്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

നമ്മൾക്ക് ഏറ്റവും പ്രധാനമായ കാര്യമാണ് ശുചിത്വം. പരിസര ശുചിത്വ ശീലമായി നമ്മൾ ചെയ്യേണ്ടത് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കിണർ വലയിട്ട് സംരക്ഷിക്കണം. ചപ്പുചവറുകൾ വലിച്ചെറിയുകയും പ്ലാസ്റ്റിക് കത്തിക്കുകയും ചെയ്യരുത്. പൊതു സ്ഥലത്ത് തുപ്പാൻ പാടില്ല. വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. വ്യക്തി ശുചിത്വ ശീലമായി നമ്മൾ ചെയ്യേണ്ടത് രണ്ടു നേരം കുളിക്കണം. പല്ലുതേയ്ക്കണം. നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കണം. കടയിൽ നിന്നും വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി വേണം ഉപയോഗിക്കാൻ. വീട്ടിലുണ്ടാക്കുന്ന ആഹാരങ്ങൾ കഴിക്കുക. പച്ചക്കറികൾ വീട്ടിൽ വച്ചു പിടിപ്പിക്കുക.
 

കൃഷ്ണാനന്ദ്.വി.ഡി.
2A ജി.യു.പി.എസ്.കോണത്തുകുന്ന്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം