ജി യു പി എസ് കോണത്തുകുന്ന്/അക്ഷരവൃക്ഷം/പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാട്ടം

വുഹാനിൽ നിന്നു വന്നതത്രെ
ഇപ്പോഴെന്റെ വീട്ടുപടിക്കലെത്തിയെന്നു പറയുന്നു
ഞാൻ കണ്ടില്ല
ഞാൻ കണ്ടില്ല പക്ഷെ ഞാൻ അറിയുന്നു
അതെന്റെ രാജ്യത്തെ വരിഞ്ഞു മുറുക്കുന്നതായ്
രാജ്യങ്ങളെ കീഴടക്കി
ഭൂഖണ്ഡങ്ങളെ കീഴടക്കി
ജീവിതങ്ങളെ താറുമാറാക്കി
മുന്നേറുന്നു ഒരു കൊച്ചു സൂക്ഷ്മാണു
അതിൻ പിടിയിലേറിയവർ രക്ഷയ്ക്കുവേണ്ടി കൈ നീട്ടുന്നു
രക്ഷയ്ക്കായ് കൈ നൽകി
അക്ഷീണം പരിശ്രമിക്കുന്നവർ
ദൈവത്തിൻ ദൂതന്മാർ
പേടിയാൽ വീടിനുള്ളിൽ
ബന്ധിക്കപ്പെട്ടവർ ചിലർ
എങ്കിലും ഒറ്റക്കരുതായ് ശുചിത്വ ബോധത്തോടെ
പട നയിക്കുന്നോരെൻ ഭാരതമേ നിനക്കു പ്രണാമം.
കോറോണേ നിനക്കു തോൽവി സുനിശ്ചിതം
എന്റെ ഭാരതം
അത്രമേൽ നന്മതൻ വിളനിലം

അഹല്യ.എ.എസ്.
6c ജി.യു.പി.എസ്.കോണത്തുകുന്ന്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത