ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് കിനാലൂർ -ശാസ്ത്രക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്പെക്ട്രം ശാസ്ത്രക്ലബ്ബ്

പ്രവർത്തന റിപ്പോർട്ട് 2021-22

വർഷങ്ങളായി നിലനിന്നുവരുന്ന സ്പെക്ട്രം ശാസ്ത്ര ക്ലബ്ബിനെ ഏഴാം ക്ലാസിൽ നിന്നും വിജയിച്ചു പോയ കുട്ടികളെ ഒഴിവാക്കിയും താല്പര്യമുള്ള മറ്റു കുട്ടികളെ ഉൾപ്പെടുത്തിയുo അധ്യയന വർഷാരംഭത്തിൽ തന്നെ പുന:ക്രമീകരിച്ചു.

പ്രവർത്തനങ്ങൾ

പരിസ്ഥിതി ദിനം

അധ്യയനം ഓൺലൈനായി നടക്കുന്ന സാഹചര്യത്തിൽ മിക്കവാറും പ്രവർത്തനങ്ങൾ ഓൺലൈൻ ആയിട്ടായിരുന്നു നടത്തിയിരുന്നത്. തണൽ പരിസ്ഥിതി ക്ലബ്ബുമായി യോജിച്ച് വിദ്യാർത്ഥികൾ വീട്ടുപറമ്പിൽ വൃക്ഷത്തൈ നടുകയും അതിന്റെ സംരക്ഷണം നടത്തി കൊണ്ടിരിക്കുകയും ചെയ്യുന്നു.

ലഹരി വിരുദ്ധദിനം

ദിനത്തോടനുബന്ധിച്ച് ബാലുശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ ശ്രീ ഷിജുവിൻ്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് ഓൺലൈനായി നടത്തി. കൂടാതെ പോസ്റ്റർ നിർമ്മാണം ചിത്രരചന മത്സരം എന്നിവയും നടത്തുകയുണ്ടായി.

ലഹരിവിരുദ്ധദിനം

ചാന്ദ്രദിനം

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെൻററിലെ ശാസ്ത്രജ്ഞൻ ശ്രീ. എ. കെ ഷിജുവിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ഒരു ക്ലാസ് ഓൺലൈനായി നടത്തി .എൽ പി വിഭാഗം കുട്ടികൾക്ക് അമ്പിളി കവിതാലാപനം, അമ്പിളിമാമനൊരു കത്ത് എന്ന പ്രവർത്തനങ്ങളും നടത്തി. കുട്ടികൾ നിർമ്മിച്ച പോസ്റ്ററുകൾ ഉൾപ്പെടുത്തി വീഡിയോ പ്രദർശനം നടത്തുകയുണ്ടായി.

ചാന്ദ്രദിനം

ശാസ്ത്ര രംഗം

സ്കൂൾതല മത്സരം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. സ്കൂളിൽ നിന്നും മികച്ച പ്രകടനം കാഴ്ചവെച്ച ഓരോ വിദ്യാർത്ഥിയെ വീതം എല്ലാ പ്രവർത്തനങ്ങളിലും സബ്ജില്ല യിലേക്ക് പങ്കെടുപ്പിക്കാൻ കഴിഞ്ഞു. പ്രവൃത്തിപരിചയ ത്തിന് സബ്ജില്ലയിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.

എനർജി മാനേജ്മെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഊർജ്ജോത്സവം സ്കൂൾതല മത്സരങ്ങൾ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. കോഴിക്കോട് ഗവൺമെൻറ് പോളിടെക്നിക്കിലെ അദ്ധ്യാപകൻ ശ്രീ .അലി ഹസൻ സാറിന്റെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണം എന്ന വിഷയത്തിൽ ഒരു ക്ലാസ്സ് ഓൺലൈനായി സംഘടിപ്പിച്ചു .മറ്റു പ്രവർത്തനങ്ങളിൽ നിന്നും മികച്ച പ്രകടനം കാഴ്ചവെച്ച ഏഴാം ക്ലാസിലെ കൃഷ്ണപ്രിയ, രണ്ടാം ക്ലാസിലെ ആര്യൻ അശ്വിൻ അരവിന്ദ് എന്നിവരെ വിദ്യാഭ്യാസ ജില്ലാതലത്തിലേക്ക് പങ്കെടുപ്പിക്കാൻ കഴിഞ്ഞു

ഊർജ്ജസംരക്ഷണം

ശാസ്ത്രദിനം

ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട പരിപാടികൾ ശാസ്ത്രകൗതുകം എന്ന പേരിലാണ് നടത്തിയത് .പരിപാടി ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ അമരക്കാരനായ മുരളി സർ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിൻ്റെ ക്ലാസ്സ് പരീക്ഷണാധിഷ്ഠിതമായിരുന്നു. കുട്ടികൾക്ക് കൗതുകം ഉണർത്തുകയും ശാസ്ത്ര താല്പര്യം ജനിപ്പിക്കുകയും ചെയ്യാൻ ക്ലാസിന് കഴിഞ്ഞു .കൂടാതെ ക്ലബ്ബിലെ അംഗങ്ങളായ വിദ്യാർത്ഥികൾ ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുകയും ലഘുപരീക്ഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തു

ശാസ്ത്രദിനം
ശാസ്ത്രദിനം
ശാസ്ത്രദിനം