ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് കിനാലൂർ -ജെ ആർ സി

Schoolwiki സംരംഭത്തിൽ നിന്ന്

JRC യൂണിറ്റ്

പ്രവർത്തന റിപ്പോർട്ട് 2021-22

ജി യു പി സ്കൂൾ കിനാലൂർ യൂണിറ്റിന് നേതൃത്വത്തിൽ ഓൺലൈനായും ഓഫ്‌ലൈനായും വിവിധ പരിപാടികൾ നടന്നു. പരിസര ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ JRC കേഡറ്റുകളും വീടുകളിൽ എല്ലാ ഞായറാഴ്ചകളിലും ഡ്രൈ ഡേ ആചരിച്ചു. ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നടത്തി കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ പ്ലക്കാർഡ് നിർമാണം എന്നീ പ്രവർത്തനങ്ങൾ നടത്തി.

ലഹരിവിരുദ്ധ ദിനം


കായികക്ഷമത വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി jrc കേഡറ്റുകൾക്ക് ഒരാഴ്ചക്കാലം ഓൺലൈനായി ഒരു മണിക്കൂർ ദിവസവും യോഗ പരിശീലനം നൽകി. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട സ്കൂൾ തലത്തിൽ ജെ ആർ സി കേഡറ്റുകൾ ക്കായി പ്രസംഗ മത്സരം സംഘടിപ്പിച്ചു. അതിൽ മികച്ച പ്രകടനം കാഴ്ചവെച്ച കൃഷ്ണപ്രിയയെ സബ്ജില്ലാ മത്സരത്തിൽ പങ്കെടുപ്പിച്ചു.


5 6 7 ക്ലാസിലെ മുഴുവൻ ജെ ആർ സി കേഡറ്റുകൾ ക്കും ഓൺലൈനായി ഗുളിക കവർ നിർമ്മാണത്തിനുള്ള പരിശീലനം നൽകി. ഇവർ നിർമിച്ച ഗുളിക കവർ ജനുവരി 15 പാലിയേറ്റീവ് ദിനത്തിൽ പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർക്ക് കൈമാറി.

പാലിയേറ്റീവ് ദിനം