ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് കമ്പളക്കാട്/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

അധ്യയനവർഷം 2026-27

ഉദ്ഘാടനച്ചടങ്ങ്
ഉദ്ഘാടനച്ചടങ്ങ്

ഉദ്ഘാടനച്ചടങ്ങ്

ജി.യു.പി.എസ് കമ്പളക്കാടിൽ വർണാഭമായ പ്രവേശനോത്സവം

കമ്പളക്കാട്: ജി.യു.പി.എസ് കമ്പളക്കാടിൽ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ  സംഘടിപ്പിച്ചു. നവാഗതരായ വിദ്യാർത്ഥികൾക്ക് ഊഷ്മളമായ സ്വീകരണം ഒരുക്കിയ ചടങ്ങിൽ ഈശ്വരപ്രാർത്ഥനയും സൈബർ പ്രതിജ്ഞയും നടന്നു. തുടർന്ന് കരഘോഷത്തോടെയും ആഘോഷാന്തരീക്ഷത്തോടെയും വിദ്യാർത്ഥികളെ സ്കൂൾ ഹാളിലേക്ക് ആനയിച്ചു.

പി.ടി.എ പ്രസിഡന്റ് ശ്രീ.ഹാരിസ് അയ്യാട്ടിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ എമ്മാനുവൽ .ഒ.സി സ്വാഗതം ആശംസിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. റഷീന സുബൈർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പുതുതലമുറയെ അറിവിന്റെയും മൂല്യങ്ങളുടെയും പാതയിലേക്ക് നയിക്കുന്നതിൽ വിദ്യാലയങ്ങളുടെ പങ്ക് നിർണായകമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

ആരോഗ്യ ഹോസ്പിറ്റൽ മാനേജർ ഡോ. മുഹമ്മദ് സാജിദ് പഠനോപകരണ വിതരണവും പി.ആർ.ഒ .ശ്രീ ഷമീർ കോരംകുന്നൻ യൂണിഫോം വിതരണവും നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് .ശ്രീ നയിം സി എ  പാഠപുസ്തക വിതരണത്തിന് തുടക്കം കുറിച്ചു.

എസ്.എം.സി ചെയർമാൻ ശ്രീ .ഷമീർ കെ.പി, സ്റ്റാഫ് സെക്രട്ടറി  ശ്രീ .റഫീഖ് എന്നിവർ ആശംസകൾ നേർന്നു. സീനിയർ അസിസ്റ്റന്റ് ശ്രീമതി  ദീപ ഡി നന്ദി രേഖപ്പെടുത്തി. അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്ത ചടങ്ങ് നവാഗതർക്ക് അവിസ്മരണീയ അനുഭവമായി.