ജി യു പി എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/കൊറോണയെ കരുതലോടെ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ കരുതലോടെ

പ്രിയ കൂട്ടുകാരെ ലോകം മുഴുവൻ കൊറോണയുടെ ഭീഷണിയിലാണ്. ലോകത്തിലെ എല്ലാ ജനങ്ങളും കൊറോണയെ നേരിടേണ്ടതു൦ ചെയ്യേണ്ടതുമായ കുറെ കാര്യങ്ങളുണ്ട് . എല്ലാവരും ഇക്കാര്യത്തിൽ നിന്ന് പിന്മാറിയാൽ ഈ രോഗം ഭൂമിയിലെ എല്ലാ ജനങ്ങളെയും ബാധിക്കും മാത്രമല്ല മരണം വരെ സംഭവിക്കും . ഇക്കാരണവശാൽ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ സമൂഹത്തിനു വേണ്ടി കൊറോണയുടെ ഭീഷണിയിൽ നിന്ന് ഒഴിവാകാനായി 22 -3- 2020 ൽ ജനത കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. അതു നമ്മൾ അംഗീകരിക്കുകയും പൂർത്തീകരിക്കുകയും ചെയ്തു. ഇപ്പോൾ ലോകം മുഴുവൻ ലോക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതും നമ്മൾ അംഗീകരിക്കുകയും ഒരു പരിധിവരെ നിയന്ത്രിച്ചു പോവുകയും ചെയ്യുന്നുണ്ട്. ഓരോ വ്യക്തിയും പാലിക്കേണ്ട കാര്യങ്ങൾ ഉണ്ട് അത് ചുവടെ ചേർക്കുന്നു കൊറോണയെ പ്രതിരോധിക്കേണ്ടത് എങ്ങനെ? പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക . സാനിറ്റെസ൪ കരുതുക. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക. ആളുകൾ കൂടുന്ന സ്ഥലങ്ങളിലേക്ക് പോകാതിരിക്കുക .ഒരുദിവസം എട്ടു മുതൽ 9 ഗ്ലാസ് വെള്ളം കുടിക്കുക . വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.. കണ്ണ്, മൂക്ക്, എന്നിവിടങ്ങളിൽ തൊടരുത്. തുമ്മുമ്പോൾ മൂക്ക് പൊത്തി തുമ്മുക .വ്യക്തി ശുചിത്വം പാലിക്കുക . ഭയ൦ വേണമെങ്കിലും ജാഗ്രതയോടെ മുന്നോട്ടു പോകാം. "നമുക്ക് പ്രതിരോധിക്കാം അതിജീവിക്കാം ഒറ്റക്കെട്ടായി "

അശ്വിനി അജിത്
5A ഗവ. യു പി ജി സ്കൂൾ, കണ്ണമംഗലം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം