ജി യു പി എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/കൊറോണയെ അറിയാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ അറിയാം

സാർസ് വൈറസുമായി അടുത്ത ബന്ധമുള്ള സാർസ് കോവ്‌ -2വൈറസ്‌ മൂലമുണ്ടാകുന്ന ഒരു രോഗമാണ് കോവിഡ് -19.. ചൈനയിലെ വ്യുഹാനിലാണ് ഈ രോഗം പൊട്ടിപ്പുറപ്പെട്ടത്. ഇപ്പോൾ ഇത് ലോകം മുഴുവൻ വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. പനി,തലവേദന, ചുമ, തൊണ്ടവേദനഎന്നിവ യാണ് രോഗലക്ഷണങ്ങൾ. ദുർബലമായവരിൽ വൈറസ് പിടിമുറുക്കും. ഇതു വഴി ന്യൂമോണിയ, ബ്രോൺകിറ്റിസ് പോലെയുള്ള രോഗങ്ങൾ ബാധിക്കുന്നു. രോഗി യുടെ ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. വൈറസ് ബാധയുള്ള ഒരാളെ സ്പർശിക്കുമ്പോളോ, അയാൾ സ്പർശിച്ച വസ്തുക്കളെ സ്പർശിക്കുൻപോളോ രോഗം പകരാം. രോഗാണു സമ്പർക്കമുണ്ടായാൽ രണ്ടു ദിവസം മുതൽ പതിനാലു ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. ഇന്ത്യയിൽ ഹൈഡ്രൊക്‌സിക്ളോറോക്വിൻ ആണ് രോഗചികിത്സക്കായി നൽകുന്നത്. പി സി ആർ ടെസ്റ്റിംഗ്, ആന്റി-ബോഡി ടെസ്റ്റ്‌ കിറ്റ് എന്നിവ ഉപയോഗിച്ചാണ് രോഗനിർണയം നടത്തുന്നത്. വ്യക്തി ശുചിത്വം പാലിക്കുക, രോഗബാധിതരിൽനിന്നും അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക, കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവയാണ് രോഗപ്രതിരോധ മാർഗങ്ങൾ. ലോകത്തെ മുഴുവൻ ഈ മഹാവ്യാധി കാർന്നുതിന്നുകയാണ്. പ്രതിരോധമാർഗങ്ങളിലൂ ടെ നമ്മൾക്ക് ഇതിനെ നേരിടാം. സുനാമിയെയും, നിപ്പ യെയും, പ്രളയത്തെയും അതിജീവിച്ച നമുക്ക് അതു സാധിക്കും...

അരവിന്ദ് ആർ
7A ഗവ. യു പി ജി സ്കൂൾ, കണ്ണമംഗലം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം