ജി യു പി എസ് എരിക്കാവ്/അക്ഷരവൃക്ഷം/ടെലിഫോൺ സംഭാഷണം

Schoolwiki സംരംഭത്തിൽ നിന്ന്
ടെലിഫോൺ സംഭാഷണം

അമേരിക്കൻ കൊറോണ വൈറസും കേരളത്തിലെ കൊറോണ വൈറസും തമ്മിലുള്ള ടെലിഫോൺ സംഭാഷണം


അമേരിക്കൻ കൊറോണ വൈറസ്  : കേരളത്തിലെ കൊറോണ വൈറസ് അല്ലേ , നിന്റെ അവിടുത്തെ

                             പ്രവർത്തനങ്ങളൊക്കെ എങ്ങനെ  ഉണ്ട് ?

കേരളത്തിലെ കൊറോണ വൈറസ് : 'ഹോ' എന്തു പറയാനാ ഒന്നും പറയാതിരിക്കുന്നതാ നല്ലത്. അമേരിക്കൻ കൊറോണ വൈറസ് : 'നീ' എന്താ അങ്ങനെ പറയുന്നത്? കേരളത്തിലെ കൊറോണ വൈറസ് : ഞാൻ വളരെ പ്രതീക്ഷയോടെയാണ് പ്രവാസികളോടൊപ്പം എവിടെ എത്തിയത്

                           എന്തൊക്കെ സ്വാപ്നങ്ങളായിരുന്നു എനിക് ഉണ്ടായിരുന്നത്  കുറെ അധികം ആൾക്കാരെ        കാലപുരിക്ക്  അയക്കാൻ കഴിയുമെന്ന് ഞാൻ മോഹിച്ചു.

അമേരിക്കൻ കൊറോണ വൈറസ് : ഞാൻ എവിടെ ഓടിനടന്നു ജോലി ചെയ്യുകയാണ് ഇപ്പോൾ തന്നെ പതിനായിരത്തിൽ പരം ആൾക്കാർ എന്റെ മുന്നിൽ അടിയറവു പറഞ്ഞു. എനിക്കിവിടെ ഒരു വിശ്രമവും ഇല്ല .പണം ഉള്ളവർക്കു മാത്രമേ എന്നെ പ്രതിരോധിക്കാനായി ആശുപത്രിൽ പോകാൻ കഴിയുന്നുള്ളു.

.
കേരളത്തിലെ കൊറോണ വൈറസ് : നിന്റെ ഒരു ഭാഗ്യമേ ഇവിടെ ഈ കൊച്ചു കേരളത്തിൽ എന്നെ പ്രതിരോധിക്കാനായി കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകരും സർക്കാരും ഉണ്ട്. സർക്കാർ നിർദേശ പ്രകാരം എല്ലാ സ്ഥലത്തും സാമൂഹിക അകലം പാലിച്ചും സാനിട്ടൈസർ ഉപയോഗിച്ചും എന്നെ തുരത്തുകയാണ് ..അതു കൂടാതെ ലോക്‌ഡൗൺ  പ്രഖ്യാപിക്കുകയും ചെയ്തു ഇവിടെ  ഞാൻ കീഴ്പ്പെടുത്തിയവർക്കെല്ലാം സൗജന്യ ചികിത്സയാണ് ലഭിക്കുന്നത് 
അമേരിക്കൻ കൊറോണ വൈറസ് :  ആ  കാര്യത്തിൽ ഞാൻ സന്തുഷ്ടനാണ് ഇവിടുത്തെ സാഹചര്യം എനിക്ക് അനുകൂലമാണ്. 

കേരളത്തിലെ കൊറോണ വൈറസ്  : ഹൊ , എന്തു ചെയ്യാനാ ഇവിടെ ഒരുപാടുനാൾ പിടിച്ചുനിൽക്കാൻ കഴിയുമെന്നു തോന്നുന്നില്ല എല്ലാ സൈഡിൽ നിന്നും എന്നെ ആക്രമിക്കുകയാണ് ഇവരിൽ നിന്നും രക്ഷപെടുകയണെങ്കിൽ വീണ്ടും കണ്ടുമുട്ടാം

                            ഗുഡ് ബൈ   

അമേരിക്കൻ കൊറോണ വൈറസ്  : ഗുഡ് ബൈ

നിഹാല ഫാത്തിമ
4 ജി യു പി എസ്സ് എരിക്കാവ്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം