ജി യു പി എസ് ആര്യാട് നോർത്ത്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഹർത്താലുകളുടെ നാടാണ് കേരളം.ഒരു ദിവസവും രണ്ടു ദിവസവും ഒരു ആഴ്ച വരെയും നീളമുള്ള ഹർത്താലുകളുമുണ്ട്.എന്നാൽ മാസങ്ങളോളം നീളമുള്ള എപ്പോൾ അവസാനിക്കും എന്നറിയാത്ത ഒരു ഹർത്താൽ.ജനങ്ങളെയെല്ലാം വീട്ടിലിരുത്തി ലോക്കാക്കിയ ലോക്ഡൗൺ.സർക്കാരിന് കോടികളോളം നഷ്ടം.പ്രവാസികളുടെ ജീവിതം ദുർഘടം.ലോകത്തെ ഇത്രയേറെ ബുദ്ധിമുട്ടിച്ചത് 0.12മൈക്രോൺസ്(ഒരു മീറ്ററിന്റെ പത്തു ലക്ഷത്തിൽ ഒരു ഭാഗം) നീളമുള്ള ഒരു കു‍ഞ്ഞൻ ജീവി.കൊറോണയുടെ കുടുംബത്തിലെ ഒരു അംഗമായ ഒരു വൈറസ്. പേര് കോവി‍ഡ് 19

വളരെക്കാലം മുമ്പ് ചൈനയുലെ സമ്പത് വ്യവസ്ഥ ഇടിഞ്ഞപ്പോഴാണ് അവർ വന്യജീവികളെ തിന്നാൻ തുടങ്ങിയത്. പിന്നീട് അവർ അതിനെ തരണം ചെയ്ത് ദരിദ്രതയെ അകറ്റി. എന്നാലും ശീലിച്ചതല്ലേ പാലിക്കൂ. ചൈനയിൽ വീണ്ടും വന്യജീവികളെ വിൽക്കാൻ തുടങ്ങി. ചൈനക്കാരുടെ തീൻമേശയിലെ വിരുന്നുകാർ വവ്വാലും പാമ്പും കീരിയും എലിയും ഈനാംപേച്ചിയുമൊക്കെയായി.രോഗങ്ങൾ വിൽക്കുന്ന മാർക്കറ്റുകൾ ചീനക്കാരുടെ മുഖമുദ്രയായി. എബോളയിൽ നിന്നും സാർസിൽ നിന്നും പാഠം പഠിക്കാത്ത ചൈനക്കാർക്ക് കോവിഡ് എന്ന തിരിച്ചടി.

വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് ലോകമെമ്പാടും ദിവസങ്ങൾക്കുള്ളിൽ പടർന്നു. ജാതിമതഭേദമില്ലാതെ അത് മനുഷ്യരുടെ ജീവനൊടുക്കി. പ്രകൃതിയെ ചൂഷണം ചെയ്തതിനുള്ള ശിക്ഷ.സൗഹൃദബന്ധങ്ങൾ വിനയായി.കോവി‍ഡ് 19 (കൊറോണവൈറസ് ഡിസീസ് 2019 )എന്ന വൈറസാണ് ഇവൻ എന്ന് 2020 ഫെബ്രുവരി 11 നാണ് നാം മനസ്സിലാക്കിയത്. അതിനുള്ളിൽ ലക്ഷക്കണക്കിന് ആളുകൾ അസുഖബാധിതരായി. പ്രളയകാലത്ത് വീട്ടിലിരിക്കുന്നവരാണ് സർക്കാരിനെ ബുദ്ധിമുട്ടിക്കുന്നത്. എന്നാൽ ഇന്ന് വീട്ടിലിരിക്കാത്തവരെക്കൊണ്ടാണ് സർക്കാരിന് ബുദ്ധിമുട്ട്. നമ്മൾ പ്രതിരോധിക്കും അതിജീവിക്കും.

ദിയ ജി. എസ്.
5 A ഗവ.യു.പി.എസ്. ആര്യാട് നോർത്ത്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം