ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/ വികൃതി കുട്ടൻ ബാബു

Schoolwiki സംരംഭത്തിൽ നിന്ന്
വികൃതി കുട്ടൻ ബാബു

ഒരു ഗ്രാമത്തിൽ ഒരു വികൃതി കുട്ടി ഉണ്ടായിരുന്നു. അവന്റെ പേരാണ് ബാബു. ആരു പറഞ്ഞാലും അവൻ അനുസരിക്കില്ല. എപ്പോഴും മണ്ണിലും ചെളിയിലുമായിരുന്നു അവന്റെ കളി. മണ്ണിൽ കളിക്കുന്നത് ഒക്കെ കൊള്ളാം കളി കഴിഞ്ഞാൽ കയ്യും കാലും മുഖവുമൊക്കെ കഴുകണ്ടേ. അവൻ അതൊന്നും ചെയ്യാറില്ല. ഓടിപ്പോയി കൈ കഴുകാതെ ഭക്ഷണം കഴിക്കും. എല്ലാവരും അവനോട് പറയും, " കളിച്ചു കഴിഞ്ഞാൽ കൈ കഴുകി വേണം ഭക്ഷണം കഴിക്കാൻ". പക്ഷേ അവൻ അതൊന്നും കേൾക്കില്ല. അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു. ഒരുദിവസം രാവിലെ എഴുന്നേറ്റപ്പോൾ ബാബുവിന് ഭയങ്കര വയറുവേദന. കിടക്കാനും ഇരിക്കാനും ഒന്നും പറ്റുന്നില്ല. അവൻ കരച്ചിലായി. അച്ഛനുമമ്മയും അവനെയും കൊണ്ട് ആശുപത്രിയിൽ പോയി. കരഞ്ഞ് കരഞ്ഞ് അവൻ വല്ലാതെ ക്ഷീണിച്ചിരുന്നു. അവന്റെ അമ്മ ഡോക്ടറോട് കാര്യങ്ങളെല്ലാം പറഞ്ഞു. ഡോക്ടർ അവന് മരുന്നു കൊടുത്തു. കൂടാതെ ചില കാര്യങ്ങൾ അവനെ പറഞ്ഞു മനസ്സിലാക്കി. അവൻ അസുഖം മാറി വീട്ടിലേക്ക് പോയി. അതിനുശേഷം അവൻ പുതിയ ശീലങ്ങൾ തുടങ്ങി. രണ്ടുനേരം കുളിക്കും. എപ്പോഴും വൃത്തിയായി നടക്കും. നഖങ്ങൾ വൃത്തിയായി സൂക്ഷിക്കും. രണ്ടു നേരം പല്ല് തേക്കും. അവന്റെ മുറി വൃത്തിയായി സൂക്ഷിക്കും. പുസ്തകങ്ങൾ ഒതുക്കി വെക്കും. എല്ലാം അവനൊരു ശീലമായി. അങ്ങനെ അവൻ മിടുക്കൻ ബാബു ആയി.

അവന്തിക ടി. എച്ച്
4 A ജി യു പി എസ് അന്നമനട
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ