ഉള്ളടക്കത്തിലേക്ക് പോവുക

ജി ബി എച്ച് എസ് എസ് മാടായി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
മാടായിപ്പാറയിൽ ഓണക്കാലമാവുമ്പോഴേക്കും കാക്കാപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്നത് അതീവ സൗന്ദര്യമാണ്. നീലനിറത്തിൽ പാറയാകെ വ്യാപിച്ചു നിൽക്കുന്ന കാഴ്ചവിനോദ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.
കാക്കാപ്പൂവ്
പ്രമാണം:13033-kakkappov
മാടായിക്കാവ്
മാടായിക്കോട്ട
മാടായിക്കാവ്
മാടായി ചരിത്രം
മാടായിപ്പാറ

മാടായി കേരളത്തിലെ ചരിത്രപ്രസിദ്ധമായ ഒരു സ്ഥലമാണ് മാടായി. പ്രാചീനകേരളത്തിലെ പ്രധാന നഗരങ്ങളിലൊന്നായി മാടായിയെ ചരിത്രകാരൻമാർ കണക്കാക്കുന്നു. മാടാിക്കോട്ടയുടെ അവശിഷ്ടങ്ങൾ, പ്രാചീനകാലത്തെ ജൂതക്കുടിയേറ്റത്തിന്റെ സ്മാരകമായ ജൂതക്കുളം, കേരളത്തിലെ ഇസ്ലാം മതപ്രചാരണത്തിൻറെ പ്രഭവ കേന്ദ്രങ്ങളിലൊന്നായ മാടായിപ്പളി, പാളയം ഗ്രൗണ്ട്. ജൈവവൈവിധ്യക്കലവറയായ മാടായിപ്പാറ ഈ ഗ്രാമത്തിന്റെ സവിശേഷതയാണ്. ചരിത്രം കണ്ണൂർ ജില്ലയിലെ മാടായി എന്ന സ്ഥലം പഴയകാലത്ത് മാരാഹി, മടയേലി, ഹിലിമാറാവി എന്നാണ് അറിയപ്പെട്ടത്.എന്നാൽ ഭൂമിശാസ്ത്രപരമായ മാറ്റം വന്നതുകൊണ്ടാണ് അതുമായി ബന്ധമുള്ള മാടായി എന്ന് സ്ഥലനാമമായി വന്നത്. വെള്ളം നീങ്ങി ഉയർന്നുവന്ന കരഭാഗത്തിന് മാട് എന്ന പേരു വന്നു.മാടായി പ്രദേശം ഒരു കാലത്ത് കടലായിരുന്നു എന്നും കടൽവെള്ളം നീങ്ങി മാട് ആയിമാറിയ പ്രദേശമായി എന്നും പറയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഈ ഗ്രാമത്തെ മാടായി എന്ന് വിളിക്കുന്നത്. മാടായിപ്പാറയിൽ ഒരു പ്രാചീന കോട്ടയുടെ അവശിഷ്ടങ്ങളും നിരവധി കിണറുകളും കാണാൻ കഴിയും. തുറമുഖ നഗരമെന്ന നിലയിൽ നൂറ്റാണ്ടുകൾക്കുമുമ്പ് തന്നെ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കച്ചവടക്കാർക്കിടയിൽ പ്രസിദ്ധമായിരുന്നു മാടായി എന്ന് പറയാനാവും. നിരവധി വിദ്യാലയങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും ഇവിടെയുണ്ട്. അതിൽ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമാണ് ജി ബി എച്ച് എസ് എസ് മാടായി. യുപി സ്കൂൾ, ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി എന്നിങ്ങനെയാണ് ഇവിടെ ക്ലാസ്സുകൾ. മാടായിക്കാവ് കണ്ണൂർ ജില്ലയിലെ മാടയി ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ് മാടായിക്കാവ്. തികച്ചും വ്യത്യസ്തതപുലർത്തുന്ന ആരാധനാ സമ്പ്രദായങ്ങളും ആചാരങ്ങളും നിലവിലുള്ള ക്ഷേത്രമാണിത്. ഉത്തരമലബാറിലെ ഭദ്രകാളീ ക്ഷേത്രങ്ങളുടെ മാതൃക്ഷേത്രമാണിതെന്ന് കരുതുന്നു.

കണ്ണൂർ ജില്ലയിലെ പ്രസിദ്ധമായ സ്ഥലമാണ് മാടായി. മാടായി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുന്നിൻ പ്രദേശമാണ് മാടായിപ്പാറ. ഏകദേശം അറുന്നൂറേക്കറോളം പരന്നു കിടക്കുന്ന ഈ സ്ഥലം പ്രകൃതിഭംഗിയാലും ജൈവവൈവിധ്യങ്ങളാലും സമ്പന്നമാണ്. മാടായിപ്പാറയിൽ ഓണക്കാലമാവുമ്പോഴേക്കും കാക്കാപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്നത് അതീവ സൗന്ദര്യമാണ്. നീലനിറത്തിൽ പാറയാകെ വ്യാപിച്ചു നിൽക്കുന്ന കാഴ്ചവിനോദ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.