ജി ഡബ്ല്യൂ എൽ പി എസ് വെള്ളിയോട്

Schoolwiki സംരംഭത്തിൽ നിന്ന്
ജി ഡബ്ല്യൂ എൽ പി എസ് വെള്ളിയോട്
school photo
‎ ‎
വിലാസം
ചിറ്റാരി

ചിറ്റാരി പി.ഒ,
,
673506
വിവരങ്ങൾ
ഫോൺ9447634769
കോഡുകൾ
സ്കൂൾ കോഡ്16608 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രേമനാഥൻ പി കെ 9400757630
അവസാനം തിരുത്തിയത്
06-12-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

                     സ്വാതന്ത്ര്യാനന്തരഘട്ടത്തിൽ കേരളത്തിൽ ആരംഭിച്ച വിദ്യാഭ്യാസ വ്യാപനപ്രവർത്തനങ്ങളുടെ ദൃഷ്ടാന്തമായി ഇന്നും നിലകൊള്ളുന്ന ഒരു ഗോത്രവർഗ്ഗ വിദ്യാലയമാണ് ഗവ:വെൽഫെയർ എൽ.പി.സ്കൂൾ വെള്ളിയോട്.കോഴിക്കോട് ജില്ലയിൽ വടക്ക് കിഴക്ക് നിലകൊള്ളുന്ന വാണിമേൽ ഗ്രാമപഞ്ചായത്തിൽ ബാണ പർവ്വതത്തിൻെറ മടിത്തട്ട് എന്ന് വിശേഷിപ്പിക്കാവുന്ന കോളനികളിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
    
                     ഒരുഭാഗം കണ്ണവം റസർവ്വ് വനങ്ങളും മറുഭാഗം കണ്ണൂർ ജില്ലാ അതിരായ ബാണപർവ്വതവും ആയ ഒരു മലഞ്ചെരിവിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.നായാടിയും കൃഷിചെയ്തും വനവിഭവങ്ങൾ ശേഖരിച്ചും ജീവിച്ചിരുന്നവരായിരുന്നു ഇവിടെയുള്ള കുറിച്യഗോത്രവിഭാഗം. പഴശ്ശിരാജയുടെ സേനാനായകനായിരുന്ന തലയ്ക്കൽ ചന്തു തുടങ്ങിയവരുടെ പിൻമുറക്കാരായ ഇവർ അമ്പും വില്ലും ഉപയോഗിക്കുന്നതിൽ അഗ്രഗണൃരാണ്.
       
                       വെള്ളിയോട് ഹരിജൻ വെൽഫെയർ എൽ.പി സ്കൂൾ എന്നായിരുന്നു.ഈ വിദൃാലയത്തിൻെറ ആദൃത്തെ പേര് ഇപ്പോൾ ഇത് ചിറ്റാരി സ്കൂൾ എന്നും പ്രാദേശികമായി അറിയപ്പെടുന്നു. ഔദേൃാഗികനാമധേയം ഗവ:വെൽഫെയർ എൽ.പി സ്കൂൾ വെള്ളിയോട് എന്നാണ്.സി.എച്ച്.കണാരൻ എം.എൽ.എയുടെ താൽപരൃഫലമായാണ് ഈ സ്കൂൾ പിറവിയെടുക്കുന്നത്.1967ലെ ഇ.എം.എസ് മന്ത്രിസഭ സാർവത്രിക വിദൃാഭൃാസം  നടപ്പാക്കണമെന്ന് താൽപ്പരൃപ്പെട്ടതിൻെറ അടിസ്ഥാനത്തിൽ സ്ഥലം എം.എൽ.എയുടെ ശ്രമഫലമായി 1958ൽ ഈ സ്കൂൾ പിറവികൊണ്ടു.ആദൃം കുണ്ടിൽവളപ്പ് എന്ന സ്ഥലത്തായിരുന്നു സ്കൂൾ സ്ഥാപിക്കപ്പെട്ടത്. സ്ഥലത്തെ പൌരമുഖൃനും പ്രമാണിയുമായിരുന്ന കുണ്ടിൽ വളപ്പിൽ രയരപ്പൻ അദ്ദേഹം ആയിരുന്നു സ്കൂൾ സ്ഥാപിക്കാൻ വേണ്ടി പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചത്.അദ്ദേഹം തന്നെയായിരുന്നു സ്ഥലം സംഭാവനചെയ്തതും.(താൽക്കാലിക സ്കൂളിന് ) ആദിവാസി വിഭാഗത്തിൽ മുതലാളിരയരപ്പൻ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.150 ഏക്കറോളം തെങ്ങ്,കുരുമുളക്ക്,കൃഷിഭൂമി കൈവശമുണ്ടായിരുന്ന കേരളത്തിലെ തന്നെ അപൂർവ്വം ആദിവാസി മുതലാളിയായിരുന്നു.ഇദ്ദേഹം സ്വന്തമായി വാഹനവും മറ്റുസൌകരൃങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു.1958ലാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.രയരപ്പനെകൂടാതെ,എൻ.പി.കണാരൻ മാസ്ററർ,എൻ.പി.കോരൻ,പൂക്കോടൻ കണ്ണൻ ഗുരുക്കൾ,തുടങ്ങിയവരുടെ സഹായസഹകരണത്തിലും സംഘാടനത്തിലും കൂടിയായിരുന്നു സ്കൂളിൻെറ ജനനം.
                        സ്കൂൾ സ്ഥാപിക്കുമ്പോൾ ചിറ്റാരി പ്രദേശത്ത് വിദൃഭൃാസമുള്ളവരായി ആരുമുണ്ടായിരുന്നില്ല.കൃഷിയും നായാട്ടുമായി നടന്നിരുന്ന ഗോത്രവിഭാഗക്കാരായിരുന്ന കുറിചൃരായിരുന്നു.പ്രദേശവാസികൾ മുഴുവനും അക്ഷരാഭൃാസമില്ലെന്ന് മാത്രമല്ല അനൃവിഭാഗക്കാരോട് തീണ്ടൽ വെച്ചു പുലർത്തുന്നവരും കൂടിയായിരുന്നു ഇവർ.അതിനാൽ സ്കൂളിൽ ചേരാൻ ആരും മുന്നോട്ടുവന്നിരുന്നില്ല.വന്നാൽ തന്നെ തോട്ടിൽ കുളിച്ചതിന് ശേഷമേ വീട്ടിൽ കയറാൻ പറ്റുമായിരുന്നുള്ളു.
                        വാണിമേൽ പഞ്ചായത്തിൽ 8  വാർഡായ ചിറ്റാരിയിലാണ് ഇപ്പോൾ ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.1970ഒാടെ കുണ്ടിൽ നിന്നും 250 മീറ്റർ അകലത്തുള്ള ചിറ്റാരിയിലേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയായിരുന്നു.ചിറ്റാരിയിലെ പുത്തൻപുരയിൽ പാർക്കും ചന്തുമകൻ എനിയെനി കുങ്കൻ,തയ്യിൽപ്പുരയിൽ കോമൻ എന്നിവർ ഇരുപത്തിആറേകാൽ സെൻറ് സ്ഥലം സ്കൂളിന് സൌജനൃമായി നൽകുകയായിരുന്നു. ഒാലമേഞ്ഞ ഒരു ഷെഡ്ഡാണുണ്ടായിരുന്നത്.
                        ആദൃത്തെ വിദൃാർത്ഥി കുണ്ടിൽവളപ്പിൽ ചന്തുവായിരുന്നു.തുടക്കത്തിൽ 22 ആൺകുട്ടികളും 9 പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.സ്കൂളിലെ ആദൃത്തെ പ്രധാന അധൃാപകൻ കോഴിക്കോട് നിന്നെത്തിയ വാസുദേവൻ നായരായിരുന്നു.വാസുദേവൻ നായർ (എച്ച്.എം),കുഞ്ഞൂണ്ടൻ നമ്പൃാർ,എം.കണാരൻ,കെ.ചന്തു,ഹമീദ് റാവുത്തൻ,വി.കെ.രവീന്ദ്രൻ,കെ.വാസുദേവൻ,പി.വൽസൻ,വി.കെ ഭാസ്കരൻ എന്നിവർ സേവനമനുഷ്ഠിച്ചവരിൽ പ്രമുഖരായിരുന്നു.പൂർവ്വവിദൃാർത്ഥികളിൽ പലരും വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചു വരുന്നു.കുണ്ടിൽ വളപ്പിൽ രാജൻ -കസ്ററംസിൽ സുപ്രണ്ട് (കൊച്ചി),കെ.പി.സിന്ധു-ബി.എസ്.എൻ.എൽ (തലശ്ശേരി).കെ.വി.കരുണാകരൻ-അധൃാപകൻ(G.W.L.P വെള്ളിയേട്),കെ.പി.ബാബു-കേരള പോലീസ് ,കെ.വി.ബിനു-കരസേന,കെ.വി.രവി-സി.ആർ.പി.എഫ്,എൻ.പി.രാമദാസ്-കൃഷിവകുപ്പ്(തിരുവനന്തപുരം),ഇ.പി.രവീന്ദ്രൻ -കേരള പോലീസ് (നാദാപുരം),വാഴയിൽ ബൈജു-സി.ആർ.പി.എഫ്(ഡൽഹി),കെ.വി.ചന്ദ്രബാബു-ബി.എസ്.എഫ്,എൻ.കേളപ്പൻ-കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം,സജീവൻ.പി.പി-മൃഗസംരക്ഷണവകുപ്പ്,പി.പി.രവി-പൃൂൺ(നവോദയ സ്കൂൾ പാലക്കാട്),എ.കെ.സജി-ഫോറസ്ററ് ഗാർഡ്,കെ.കെ.ബൈജു-ഫോറസ്ററ്  ഗാർഡ്,എസ്.പി സതൃൻ-ഫോറസ്ററി ഗാർഡ്,ചന്ദ്രൻ.വി-മണ്ണുസംരക്ഷണ വകുപ്പ് കോഴിക്കോട് ,വി.കരുണൻ-എസ്.ബി.ടി കല്ലാച്ചി,തയ്യിൽ വാസു-പഞ്ചായത്ത് ഒാഫീസ് വളയം,ഇത്രയും പേർ സർക്കാർ മേഖലയിൽ സേവനമനുഷ്ഠിക്കുന്ന പ്രമുഖരായ പൂർവ്വ വിദൃാർത്ഥികളാണ്.
                      സമുഹത്തിൻെറ സാംസ്കാരിക ഉയർച്ചയിൽ ഗണൃമായ പങ്കുവഹിച്ചു.അന്ധവിശ്വാസങ്ങൾ അനാചാരങ്ങൾ എന്നിവ നിർമ്മാജ്ജനം ചെയ്യുന്നതിൽ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്,കായിക പുരോഗതി നേടിക്കൊടുക്കുന്നതിൽ പങ്കുവഹിച്ചു. തീണ്ടൽ,അയിത്തം എന്നിവയ്െക്കതിരെ ബോധവൽക്കരണം പ്രവർത്തനങ്ങൾ നടത്തി.മദൃത്തിനും ലഹരി വസ്തുക്കൾക്കുമെതിരെ അവബോധം വളർത്തി.കഞ്ഞിപ്പുര വാണിമേൽ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ നിർമ്മിച്ചു നൽകി. കായിക മേളകളിൽ ശ്രദ്ധേയമായ പങ്കാളത്തവും മികവും പുലർത്തിയിട്ടുണ്ട്. മോഡൽ റസിഡൻഷൃൽ സ്കൂളിൽ 99% വിദൃാർത്ഥികൾക്കും പ്രവേശനം ലഭിച്ചിട്ടുണ്ട്.
                    ഈ വിദൃാലയത്തിൽ ഇപ്പോൾ ആകെ 27 വിദൃാർത്ഥകൾ പഠിക്കുന്നുണ്ട്. പി.കെ.പ്രമനാഥനാണ് പ്രധാനധൃാപകൻ,കെ.കെ.അശോകൻ പി.ടി.എ പ്രസിഡണ്ടും,സിനിഷ.ടി.പി മാതൃസമിതി അധൃക്ഷയുമാണ്.
                     പർവ്വത പ്രദേശമായതിനാൽ മഴക്കാലത്തെ യാത്ര ദുഷ്കരമാണ്.രണ്ടു തവണ ഉരുൾപൊട്ടി ജീവനും വസ്തുക്കൾക്കും നാശമുണ്ടാക്കിയിട്ടുണ്ട്.പൊട്ടിതകർന്ന റോഡുകളൊക്കെ പുനർനിർമ്മിച്ചു.തകർന്ന് തെറിച്ചുപോയ പാലവും പുനർനിർമ്മിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map