ഒരുങ്ങീടാം നമുക്ക് ഒരുങ്ങീടാം
ഒരു നല്ല നാളേക്കായ് ഒത്തു ചേർന്നിടാം
അൽപദിനങ്ങൾ വീട്ടിൽ കഴിയുകിൽ
ബാക്കി ദിനങ്ങൾ നമുക്ക് ആഘോഷമാക്കീടാം
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്നീ മഹാവ്യാധി പോകുംവരെ
ഒരുങ്ങീടാം നമുക്ക് ഒരുങ്ങീടാം
ഒരു നല്ല നാളേക്കായ് ഒത്തുചേർന്നിടാം