ജി ജി എച്ച് എസ് എസ് മാടായി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഞായർ 19/03/2020

പ്രിയപ്പെട്ട കൊറോണയ്ക്ക് :

നിനക്ക് സുഖമാണ് എന്ന് എനിക്ക് അറിയാം പക്ഷേ ഞങ്ങൾ ഇവിടെ നീ കാരണം വളരെ സങ്കടത്തിലാണ്. വിദ്യാലയങ്ങളും ഗതാഗത സംവിധാനങ്ങളും മാർക്കറ്റുകളും അങ്ങനെ എല്ലാം അടച്ചു പൂട്ടി നിന്റെ ജനനം അങ്ങ് ചൈനയിൽ ആയിരുന്നില്ലേ. പിന്നെന്തിനാ നീ നമ്മുടെ ഇന്ത്യയിലേക്ക് വന്നത്. നിന്നെ പറഞ്ഞിട്ട് കാര്യമില്ല നിന്നെ ഇങ്ങോട്ടേക്ക് ഉണ്ടാക്കി അയച്ചതല്ലേ. ഇന്ത്യയിലെ ഒരു സാധനം പോലും മെയ്ഡ് ഇൻ ഇന്ത്യ എന്ന് ഞാൻ കണ്ടിട്ടില്ല. എല്ലാം made in china അതുപോലെ തന്നെയല്ലേ നീയും. പക്ഷേ ഇപ്രാവശ്യത്തെ ഇറക്കുമതി എല്ലാവരെയും സഹായിക്കുന്നതിന് പകരം വഴിതിരിച്ചു വിടുകയായിരുന്നു. എല്ലാവരും നീ വരച്ച വലയിൽ വീണു കൊണ്ടിരിക്കുന്നു ചിലർ ഈ ലോകം വിട്ടു കഴിഞ്ഞു മറ്റ് ചിലർ രോഗത്തോടു പൊരുതി കൊണ്ടിരിക്കുന്നു. പക്ഷേ നീ ഇതൊന്നും കണ്ട് സന്തോഷിക്കേണ്ട. നീലാകാശം ആകെ കവർന്നു തോന്നുന്നുണ്ടെങ്കിലും, നിന്നെ തുരത്താൻ ഞങ്ങൾ തയ്യാറായി കഴിഞ്ഞു ഞങ്ങൾ ആരും നിന്നെ പേടിക്കുന്നില്ല. നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും ചേർന്ന് നിന്നെ മറികടക്കുക തന്നെ ചെയ്യും. കൈകൾ കഴുകി കൊണ്ട് ജാഗ്രതയോടെ സ്റ്റേ ഹോം സ്റ്റേ സേയ്ഫ് എന്ന മുദ്രാവാക്യത്തോടെ നമ്മൾ വിജയിക്കുക തന്നെ ചെയ്യും നിന്റെ പ്രവർത്തനങ്ങൾ ചാരമായി തീരട്ടെ

                                                                                                                                                എന്ന് ആശംസകളോടെ  
                                                                                                                                                 ഗഗന ശ്രീകുമാർ
ഗഗന ശ്രീകുമാർ
9 C ജി ജി എച്ച് എസ് എസ് മാടായി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ