ഈ വർഷത്തെ സ്കൂൾ തെരഞ്ഞെടുപ്പ് വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായി. ഡിജിറ്റൽ സോഫ്റ്റ്‌വെയറുകൾ ,ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തിയ സ്കൂൾ തെരഞ്ഞെടുപ്പിൽ കുട്ടികൾ വളരെയേറെ താൽപര്യപൂർവം പങ്കെടുത്തു. സ്കൂൾ പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരെയും തെരഞ്ഞെടുക്കുകയും തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്തുകയും ചെയ്തു.