ജി എൽ പി സ്കൂൾ മുണ്ടൂർ /ഐ സി ടി പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡിൻ്റെ പശ്ചാത്തലത്തിൽ പഠനം ഓൺലൈനിലേയ്ക്ക് മാറിയതോടെ പാഠ്യ-പാഠ്യേതര മേഖലകളിൽ വളരെയധികം സ്വാധീനം ചെലുത്താൻ ശാസ്ത്രസാങ്കേതികവിദ്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഫസ്റ്റ് ബെൽ ക്ലാസിനോടൊപ്പം  തന്നെ വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരും ഗൂഗിൾ മീറ്റ് വഴിയും വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയും കുട്ടികൾക്ക് പഠന പിന്തുണ നൽകി. വിദ്യാലയത്തിലെ  നിർധനരായ നൂറോളം കുട്ടികൾക്ക് ഓൺലൈൻ പഠനം ഉറപ്പുവരുത്തുന്നതിനായി ഐ സി ടി ഉപകരണങ്ങൾ വിതരണം ചെയ്തു. വിദ്യാലയത്തിലെ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉപയോഗപ്പെടുത്തി സ്ഥലങ്ങളിലെ കുട്ടികൾക്ക് ക്ലാസ് കാണാൻ അവസരം ഒരുക്കി. ക്ലാസ് അസംബ്ലികൾ, ശാസ്ത്ര- ഗണിത ശാസ്ത്ര- പ്രവർത്തി പരിചയ മേളകൾ, കലോത്സവം, ബാലസഭകൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ ...തുടങ്ങിയവ ICT സാധ്യതകൾ പ്രയോജനപ്പെടുത്തി ഫലപ്രദമായി നടത്താൻ കഴിഞ്ഞു